വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.... നെല്‍ക്കൃഷിക്കു ചുറ്റും വച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്

വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.... നെല്‍ക്കൃഷിക്കു ചുറ്റും വച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. മരിച്ചത് പാലക്കാട് വടകരപതി സ്വദേശി സന്തോഷ് കുമാറാണ്.
അതേസമയം കഴിഞ്ഞശനിയാഴ്ച കുമളിയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചിരുന്നു. അട്ടപ്പള്ളം ലക്ഷം വീട് കോളനിക്കാരായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ കുളം വറ്റിക്കാനായി ഏണി എടുത്തുയര്‍ത്തുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി രണ്ടു പേര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിക്ക കൃഷിയിടങ്ങളിലും വൈദ്യുതി ലൈനുകള്‍ താഴ്ന്നു കിടക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചിട്ടും ഇതുവരെ പരിഹാരമായില്ലെന്നും ആരോപണമുയരുന്നുണ്ട്. പാലക്കാട്
https://www.facebook.com/Malayalivartha



























