കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല; തന്നെ വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്; മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ രാവിലെ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. നിർണായകമായ പല കാര്യങ്ങളും അദ്ദേഹം തന്റെ പ്രതികരണത്തിലൂടെ അറിയിച്ചിരിക്കുകയാണ്. കുറേ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ചില കാര്യങ്ങൾ പ്രഖ്യാപിക്കുന്നത് . ഇത്തവണ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത് കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ പറഞ്ഞു . ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ് എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത് .
മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് എന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി നിർണായകമായ ചില വിമർശനങ്ങളും പ്രസ്താവനകളും നടത്തിയത്. കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഹൈക്കോടതി പൊട്ടിത്തെറിച്ചു.
ഈ വിഷയത്തിൽ ഗവർണറും സെനറ്റും തമ്മിലുള്ള തർക്കം അനാവശ്യമാണെന്നാണ് ഹൈക്കോടതിയുടെ വിമർശനം. വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഹൈക്കോടതി ആരോപിച്ചു.സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജിയിൽ വാദം കേൾക്കക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരത്തിലൊരു നിർണായക പരാമർശം നടത്തിയത് . സെനറ്റിനെയും ഗവർണറെയുംസിംഗിൾ ബെഞ്ച് വിമർശിച്ചു.
അധികാര സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു . സെനറ്റിന്റെ നിലപാട് പുതിയ വി.സി വേണ്ടെന്നാണ് എങ്കിൽ താത്കാലിക വി.സി തുടരട്ടെ എന്ന നിലപാടിലാണ് കോടതി. അതേസമയം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ സെനറ്റിന് താത്പര്യമില്ലെങ്കിൽ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹർജി തിരക്കിട്ടു പരിഗണിക്കേണ്ടതില്ല എന്ന നിർണായക കാര്യം കൂടെ കോടതി ചൂണ്ടിക്കാണിച്ചു .
https://www.facebook.com/Malayalivartha



























