ബിജെപിക്ക് കേരളത്തിൽ സ്ഥാനമില്ല! ബിജെപിക്ക് ഇപ്പോൾ എന്താണ് പ്രസക്തി? ഇവിടെ എൽഡിഎഫും-യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപിക്ക് ഇപ്പോൾ എന്താണ് പ്രസക്തി? ഇവിടെ എൽഡിഎഫും-യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും വി ഡി സതീശന്‍ വ്യക്തമാക്കുകയുണ്ടായി..
അതോടൊപ്പം തന്നെ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ മറുപടി നൽകുകയായിരുന്നു. ലീഗ് യു ഡി എഫിന്‍റെ അഭിവാജ്യഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ അഭിപ്രായം തിരുത്തിയതിൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
കൂടതെ ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിക്കുകയുണ്ടായി. ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അബ്ദുല്‍ വഹാബിന്‍റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























