മുൻ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും; കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും; അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

വൈസ് ചാൻസലർമാരുടെ കാര്യത്തിൽ നിർണായകമായ പ്രതികരണവുമായി ഗവർണർ രംഗത്ത്. മുൻ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കുവാനിരിക്കുകയാണ് ഗവർണർ . കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കുവാനൊരുങ്ങുകയാണ് എന്നും അദ്ദേഹം പറഞ്ഞു . അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ തുറന്നടിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചാൻസലറായ ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിസിമാരെ പുറത്താക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാർ വാദിക്കുന്നത്.
വിസിമാരെ നിയമിച്ച ചാൻസലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന വാദവും ശക്തമാണ് .യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത്. പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇതോടെ രാജിവക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഗവർണർ വാദിക്കുന്നത്. ഗവർണർ രാജി വെയ്‌ക്കാൻ ആവശ്യപ്പെട്ട സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാർ ഗവർണറുടെ നിർദേശം തള്ളിയിരുന്നു.
ഈ വിസിമാരോട് പുറത്താക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യമാണ് വിസിമാർ ഹർജി സമർപ്പിച്ചത് . ഹർജികളിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ നോട്ടീസിന്റെ കാര്യത്തിൽ തുടർനടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെതന്നെ ഗവർണർക്ക് നിർദേശം കൊടുത്തിട്ടുണ്ട് . വി.സിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും കോടതി പരാമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha



























