കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി; അന്വേഷണ വിധേയമായി എക്സൈസ് ഉദ്യോഗസ്ഥൻ അനീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത എക്സൈസ്

കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി അറിയിച്ച് എക്സൈസ്. അന്വേഷണ വിധേയമായി എക്സൈസ് ഉദ്യോഗസ്ഥൻ അനീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുണ്ടായി. രണ്ട് മാസമായി അനീഷ് ലീവിലാണെന്നും എക്സൈസ് വകുപ്പ് അറിയിക്കുകയും ചെയ്തു.
കൂടാതെ കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. 60 ഓളം പേരാണ് തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം സിവിൽ എക്സൈസ് ഓഫീസർ അനീഷ് പലരിൽ നിന്നായി ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ഉയരുന്നുണ്ട്. ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























