കേരളത്തിൽ ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരിയ്ക്ക്

സംസ്ഥാനത്ത് ആദ്യമായി ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തു. വടകര ജില്ലയിലാണ് ആദ്യമായി രോഗം. മാത്രമല്ല പത്ത് വയസുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ സംഘം ഇന്ന് വടകരയിലെത്തും
ജപ്പാന്‍ ജ്വരം എന്നാൽ തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്നതാണ്. മാത്രമല്ല കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം അഥവാ ജാപ്പനീസ് എന്‍സെഫാലിറ്റിസ്. കൂടാതെ ഇത് ഒരു ജന്തുജന്യരോഗം ആണ്. ഈ രോഗം 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























