വാളയാര്‍ അതിര്‍ത്തി വഴി കേരളത്തിലേക്കു വന്ന കാറില്‍ കടത്തിയ 150 കിലോഗ്രാം ചന്ദനം പിടികൂടി എക്‌സൈസ് സംഘം...രണ്ടു പേര്‍ അറസ്റ്റില്‍

വാളയാര്‍ അതിര്‍ത്തിവഴി കേരളത്തിലേക്കുവന്ന കാറില്‍ കടത്തിയ 150 കിലോഗ്രാം ചന്ദനം പിടികൂടി എക്‌സൈസ് സംഘം...രണ്ടു പേര്‍ അറസ്റ്റില്‍.
കാറിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ എച്ച്. അനസ് (24), യു. മുഹമ്മദ് ഉനൈസ് (20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇന്നലെ പകല്‍ പതിനൊന്നോടെയാണ് സംഭവം നടന്നത്. വാളയാര്‍ ടോള്‍പ്ലാസയില്‍ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തിന് മുന്നിലാണ് തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാര്‍ എത്തിയത്.
പതിവു പോലെ പരിശോധനയ്ക്കായി വാഹനത്തിന് കൈകാണിച്ച എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കാര്‍ നിര്‍ത്താതെ പാഞ്ഞു. ഇതോടെ, എക്സൈസ് സംഘം പിന്തുടര്‍ന്നു. പാലക്കാട് ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ ദേശീയപാതയിലെ കഞ്ചിക്കോട് ബെമല്‍ ജംഗ്്ഷന് സമീപമുള്ള സിഗ്നലില്‍ കുടുങ്ങി. ഇതോടെ, വണ്ടിനിര്‍ത്തി കാറിലുണ്ടായിരുന്ന ഇരുവരും ഇറങ്ങിയോടി.
കോരയാര്‍ പുഴയോരത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് പിടികൂടുകയായിരുന്നു. പിന്നീട് കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റിനടിയില്‍ കാറിന്റെ പ്ലാറ്റ്ഫോമില്‍ പ്രത്യേകമായി നിര്‍മിച്ച രഹസ്യ അറയില്‍ ചന്ദനമുട്ടികള്‍ കണ്ടെത്തി.
സേലത്തു നിന്ന് തൃത്താലയിലേക്കാണ് ചന്ദനം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ എക്സൈസിന് മൊഴിനല്‍കി.
കണ്ടെടുത്ത ചന്ദനത്തോടൊപ്പം യുവാക്കളെ വനപാലകര്‍ക്ക് കൈമാറുകയും ചെയ്തു. പിടികൂടിയ ചന്ദനത്തിന് വിപണിയില്‍ 30 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതര്‍ .
" all
https://www.facebook.com/Malayalivartha



























