ഉപ്പുതുറയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ; എംഡിഎംഎയുടെ ഉറവിടെത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസ്

ഉപ്പുതുറയിൽ നിരോധിത മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ. പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിലായത്. സംഭവത്തിൽ ചെമണ്ണ് മൊട്ടലയം ഭാഗത്ത് പ്ലാമൂട്ടിൽ മോനിഷ് മോഹൻ ദാസ്, വാഗമണ്‍ പാറക്കെട്ട് പാലക്കൽ ശിവരഞ്ജിത്ത് ശിവൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. പീരുമേട് സിഐ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഏലപ്പാറ ടൗണിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലാകുന്നത്. മാത്രമല്ല സിന്തറ്റിക് വിഭാഗത്തിൽപെട്ട മൂന്നു ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്നും പിടികൂടിയത്.
അതേസമയം ഇതിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎയുടെ ഉറവിടെത്തെപ്പറ്റി പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























