ചലച്ചിത്ര പ്രദർശനം കാണാൻ ശശി തരൂരും, രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റ്സിനൊപ്പം ആഘോഷരാവിൽ ചുവടുവച്ചു

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ആഘോഷരാവിൽ ഡെലിഗേറ്റ്സിനൊപ്പം ചുവടുവച്ച് ശശി തരൂർ എം പി. ഇന്നലെ നടന്ന ചലച്ചിത്ര പ്രദർശനം കാണാൻ അദ്ദേഹവുമെത്തുകയിരുന്നു. രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ബാൻഡിനൊപ്പം ശശി തരൂരും ചുവട് വച്ചു.
തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും എത്തുകയായിരുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിൽ നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ നെയ്‌ബർ അഡോൾഫ് ഇന്ന് പ്രദർശിപ്പിക്കും. 5 മലയാള ചിത്രങ്ങളും പ്രദർശനത്തിന് എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും.
https://www.facebook.com/Malayalivartha



























