ശബരിമല മരക്കൂട്ടത്ത് തിരക്കില്‍ പെട്ട് തീര്‍ത്ഥാടകര്‍ക്ക് അപകടം പറ്റിയ സംഭവത്തില്‍ കേരള ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്...ശബരിമല ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ കഴിയുമോയെന്ന് കോടതി, തന്ത്രിയുമായി ആലോചിച്ച് അറിയിക്കാമെന്ന് ദേവസ്വം

ശബരിമല മരക്കൂട്ടത്ത് തിരക്കില്‍ പെട്ട് തീര്‍ത്ഥാടകര്‍ക്ക് അപകടം പറ്റിയ സംഭവത്തില്‍ കേരള ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്...
ശബരിമല ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ കഴിയുമോയെന്ന് കോടതി, തന്ത്രിയുമായി ആലോചിച്ച് അറിയിക്കാമെന്ന് ദേവസ്വം
മരക്കൂട്ടത്തെ അപകടം സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണറോട് കോടതി റിപ്പോര്‍ട്ട് തേടി. നിലവില്‍ 18 മണിക്കൂറാണ് ശബരിമലയിലെ ദര്‍ശന സമയം . തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം എത്തുന്ന സാഹചര്യത്തിലാണ് ദര്‍ശന സമയം കൂട്ടാനായി കോടതി ആവശ്യപ്പെട്ടത്.
ഒരു മണിക്കൂറില്‍ പരമാവധി 4800 തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി കയറാന്‍ കഴിയുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി എടുക്കാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
നിലയ്ക്കല്‍ മുതല്‍ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലിലെ പാര്‍ക്കിങ് പരിധി കഴിഞ്ഞാല്‍ ട്രാഫിക് കര്‍ശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ കോണ്‍ട്രാകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതി..
മരക്കൂട്ടം മുതല്‍ ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകാര്‍ക്ക് ചുക്ക് വെള്ളം ബിസ്‌ക്കറ്റ് എന്നിവ നല്‍കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. ആരും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യക്തമാക്കി കോടതി .
"
https://www.facebook.com/Malayalivartha



























