കടയില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഹെല്‍മെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മര്‍ദിച്ചു.... സാധങ്ങള്‍ നശിപ്പിച്ചു ബെംഗളൂരുവില്‍ കടയുടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍...

ബെംഗളൂരുവില്‍ കടയുടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മുന്നെകൊല്ലല്‍ പ്രദേശത്ത് വ്യാഴാഴ്ച ഒരു കൂട്ടം യുവാക്കള്‍ കടയില്‍ കയറി ഉടമയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കടയില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഹെല്‍മെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മര്‍ദിക്കുകയും കടയിലുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചായയും സിഗരറ്റും ഓര്‍ഡര്‍ ചെയ്തതിന് ശേഷം ബില്ല് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണമെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ മൊബൈല്‍ ഫോണും സ്വര്‍ണമാലയും പണവും മോഷ്ടിച്ചതായി കടയുടമ ആരോപിച്ചു.
എട്ട് പേരടങ്ങുന്ന സംഘമാണ് കടയുടമയെ ആക്രമിച്ചത്. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha



























