സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ച് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം; ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ പാടുകൾ ; പിതാവ് കുട്ടിയെ തല്ലിയിട്ടുണ്ടെങ്കിലും പൊള്ളലേൽപിച്ചിട്ടില്ലെന്ന് മാതാവിന്റെ വാദം; പോലീസ് കേസെടുത്തു

വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനം. സ്വന്തം പിതാവിൽ നിന്നുമാണ് അഞ്ച് വയസുകാരന് ക്രൂരമർദനം ഏൽക്കേണ്ടതായി വന്നത്. തുടർന്ന് കഴുത്തിലും കാലിലും വയറിലും മർദനമേറ്റ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്ത പോലീസ് പിതാവിനെതിരെ കേസെടുത്തു.
അതേസമയം കർണാടക സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് കുട്ടിയുടെ കഴുത്തിലെ അടിയേറ്റ പാടുകൾ പൊതുപ്രവർത്തകനായ മുഹമ്മദ് അസ്ലമിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ ദേഹം പരിശോധിച്ചതോടെ അടിയേറ്റത്തിന്റെയും പൊള്ളലേറ്റതിന്റെയും മറ്റും പാടുകൾ കാണുകയും ചെയ്തു. തുടർന്ന് അസ്ലം, സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
മാത്രമല്ല കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ പാടുകളുണ്ട്. എന്നാൽ പിതാവ് കുട്ടിയെ തല്ലിയിട്ടുണ്ടെങ്കിലും പൊള്ളലേൽപിച്ചിട്ടില്ലെന്നാണ് വാദം. മറിച്ച് കറിവീണാണ് ശരീരത്തിൽ പൊള്ളലേറ്റതെന്നുമാണ് മാതാവ് വാദിക്കുന്നത്. സംഭവത്തിൽ മൂന്ന് ദിവസം മുമ്പാണ് കുട്ടി മർദനത്തിനിരയായതെന്നും ആക്രമണകാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. തുടർന്ന് പ്രതിയായ പിതാവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha



























