നാദാപുരത്ത് ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... സഹോദരന് സാരമായ പരുക്ക്

നാദാപുരത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. സഹോദരന് സാരമായ പരുക്ക്. നാദാപുരം വാണിമേല്‍ പുഴമൂലയില്‍ ചൊവ്വാഴ്ച കാലത്താണ് അപകടം നടന്നത്. ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായില്‍ (45) ആണ് സംഭവം സ്ഥലത്തു തന്നെ മരണപ്പെട്ടത്.
ബൈക്കിന് പിന്നില്‍ ഉണ്ടായിരുന്ന സഹോദരന്‍ മൊയ്തു( 55 )ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്്. ഇന്ന് രാവിലെ 7.45നാണ് അപകടം ഉണ്ടായത്.
വാണിമേല്‍ പുഴമൂലയില്‍ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസുമായി കൂട്ടി ഇടിച്ചാണ് അപകടം നടന്നത്. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇസ്മായില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha



























