Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കമ്മിഷന്‍ തിന്നും കുടിച്ചും അറമ്പാദിച്ചു. കോടികള്‍ പൊടിച്ചു. ഉപഗ്രഹ സര്‍വ്വേയിലും വെട്ടിപ്പ് സമരം ഇനി കത്തും.

20 DECEMBER 2022 12:41 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതിലോല മേഖലാ വിഷയത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വിദഗ്ധ സമിതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. 1.25 ലക്ഷം രൂപയാണ് ചെയര്‍മാന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ അടിസ്ഥാന ശമ്പളം. ചീഫ് ജസ്റ്റിസിന് ലഭിക്കുന്ന ഡിഎയും ലഭിക്കും. ഇതുള്‍പ്പെടെ ശമ്പളം 2.5 ലക്ഷം രൂപയില്‍ കവിയരുതെന്നാണ് ശമ്പളം അനുവദിച്ചുകൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. വീട്ടുവാടക അലവന്‍സും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. വിദഗ്ധസമിതി കണ്‍വീനര്‍ ആവശ്യപ്പെടുന്ന സ്റ്റാഫിനെയും അനുവദിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

സുരക്ഷയും താമസവും സര്‍ക്കാര്‍ ചെലവിലാണ്. ചെയര്‍മാനു ഡ്രൈവറെയും പ്രൈവറ്റ് സെക്രട്ടറിയെയും നിയമിക്കാം. വ്യക്തിഗത യാത്രകള്‍ക്കു 150 ലീറ്റര്‍ പെട്രോള്‍ ലഭിക്കും. ഹൈക്കോടതി ജഡ്ജിക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെയാണ് ചെയര്‍മാനും ലഭിക്കുക. ബാക്കിയെല്ലാം ചെയര്‍മാന്‍ ആവശ്യപ്പെട്ടതു പോലെ നല്‍കാം. 3 മാസത്തിനിടെ നല്‍കേണ്ടിയിരുന്ന ഇടക്കാല, അന്തിമ റിപ്പോര്‍ട്ടുകള്‍ സമിതി സര്‍ക്കാരിനു നല്‍കിയിരുന്നില്ല. അക്കാരണത്താല്‍ കമ്മിഷന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടികൊടുത്തിരിക്കുകയാണ്.

പരിസ്ഥിതിതദ്ദേശ വകുപ്പുകളിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പ് മുന്‍ മേധാവി ജയിംസ് വര്‍ഗീസ് എന്നിവരാണ് സമിതി അംഗങ്ങള്‍. സാങ്കേതിക സഹായത്തിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ബഫര്‍സോണ്‍ വിഷയത്തില്‍ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വിദഗ്ധ സമിതിയുടെ ചുമതല.

ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹ സര്‍വേക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ബഫര്‍സോണ്‍ മേഖലയിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതരനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവയാണു വിദഗ്ധ സമിതി നേരിട്ടു പരിശോധിക്കുകയെന്നാണ് വ്യക്തമാക്കിയിരുന്നത്..

ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും 3 മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും നടപടികള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കണമെന്നുമാണു മുഖ്യമന്ത്രിയുടെ നിര്‍ദേശിച്ചിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സമിത എന്ത അന്വേഷണം നടത്തിയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇതുവരെ യാതൊരു വ്യക്തതയുമില്ല. ഉപഗ്രഹ സര്‍വ്വേയ്ക്കായി അറുപത്തിയെട്ട് ലക്ഷം രൂപയും സര്‍ക്കാര്‍ ചിലവാക്കി.

സുപ്രീം കോടതി നിര്‍ദ്ദശം വന്നിട്ടും സര്‍ക്കാര്‍ നടത്തിയ മെല്ലേപോക്ക് തികച്ചും അനീതിയാണ്. അതു മാത്രമല്ല അറുത്തിയെട്ട് ലക്ഷം രൂപ ചിലവാക്കി നടത്തിയ ഉപഗ്രഹ സര്‍വ്വേ അമ്പേ പരാജയമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ എന്ത് മറുപടി പറയുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല.

ബഫര്‍ സോണ്‍വിഷയത്തില്‍ കാര്യമായി ഇടപെടേണ്ട കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാര്‍ കേരളത്തില്‍ കര്‍ഷകരേയും കൃഷി ഭൂമിയേയും ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നം രൂക്ഷമായ പ്രശ്‌നമായി മാറുന്നത് അറിയുന്നില്ലേയെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യം. എല്ലാം വനം വകുപ്പിന്റെ തലയില്‍ കയറ്റി വെച്ച് സര്‍ക്കാരിന് തടിയൂരാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നുണ്ട്. കൊലപാതക കേസുകളിലും , ഗവര്‍ണര്‍ സര്‍ക്കാര്‍ കേസിലും പുറത്ത് നിന്ന് അഭിഭാഷകരേ ഇറക്കിയും ലക്ഷക്കണക്കിന് രൂപ ചിലവാക്കിയും കേസുകള്‍ നടത്തുന്ന സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ നടത്തുന്ന ഒളിച്ചു കളി കാര്യമായി കൊണ്ടിരിക്കുകയാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം കേരളത്തില്‍ ഹൈറേഞ്ച് മേഖലയിലെ അന്‍പതിലധികം കര്‍ഷക സംഘടനകള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നു മാത്രവുമല്ല കര്‍ഷകരെ പങ്കെടുപ്പിച്ച് സര്‍വ്വേകള്‍ നടത്തണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.
കെസ്‌റ തയ്യാറാക്കിയ ഉപഗ്രഹചിത്രം മാത്രമായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കില്ലെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ സമര്‍പ്പിക്കൂ എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ തോട്ടത്തില്‍ രാധാകൃഷ്ണന്‍ കമ്മിഷന്‍ നാളിതുവരെ എന്ത് പ്രവൃത്തി നടത്തിയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. ഇത്രയും നാള്‍ നിര്‍ജ്ജീവമായിരുന്ന കമ്മിഷന്‍ നേരിട്ട് സര്‍വ്വേ നടത്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയിമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
ഇതോടെ ബഫര്‍ സോണ്‍ ആശങ്കയിലായ 115 പഞ്ചായത്തുകളില്‍ തദ്ദേശവകുപ്പിന്റെ ഫീല്‍ഡ് പരിശോധനയും കെട്ടിടങ്ങളുടെയും മറ്റും വിവര ശേഖരണവും ത്വരിതപ്പെടുത്തും. വിദഗ്ദ്ധ സമിതിയുടെ കാലാവധി നീട്ടി പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നടപടികളില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭം പോലെ ബഫര്‍ സോണ്‍ സമരവും ഏറ്റെടുക്കാന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചു. ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ചാകും ആദ്യഘട്ട പ്രക്ഷോഭം. ഉപഗ്രഹ സര്‍വേ ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു നേതൃയോഗം വിലയിരുത്തി. ഗ്രൗണ്ട് സര്‍വേ നടത്തി ബഫര്‍ സോണ്‍ പരിധി നിശ്ചയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും കെപിസിസി വിലയിരുത്തി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends