Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സരിതനായരും സ്വപ്‌നയും എന്ത് ചാറ്റുകളിലൂടെ കോടികള്‍ വമ്പന്‍മാരുമായി രഹസ്യ ബന്ധം. ദിവ്യജ്യോതി പുലിയാണ് .

20 DECEMBER 2022 02:15 PM IST
മലയാളി വാര്‍ത്ത

സരിത നായരും സ്വപ്‌ന സുരേഷും രണ്ട് സര്‍ക്കാരുകളെ വെള്ളം കുടിപ്പിച്ച മഹിളാ രത്‌നങ്ങളായിരുന്നു. അതില്‍ സരിതയുടെ എല്ലാ ഒളിയമ്പുകളും കോടതികളില്‍ തോറ്റ് തുന്നം പാടി. ഇടയ്ക്കിടെ ഒരോ ബോംബുമായി രംഗത്തു വരുന്ന സ്വപ്‌നയുടെ കേസുകളുടെ ഭാവി അറിയാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പുതിയ അവതാരമായ ദിവ്യ ജ്യോതിയെന്ന ദിവ്യ നായര്‍ ഉന്നതന്‍മാരുമായി ചേര്‍ന്ന് ജോലി തട്ടിപ്പിലാണ് സ്‌പെഷ്യലൈസ് ചെയ്തത്.

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒന്നാം പ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായരെ കുറിച്ച് സമീപവാസികള്‍ക്ക് പോലും അറിവില്ല. ദിവ്യ നാലുവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന വീടിന് മുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും വ്യക്തമായി വിവരങ്ങള്‍ ഒന്നുമറിയില്ല . വലിയ സൗഹൃദം നിലനിര്‍ത്തിയിരുന്ന ആളല്ല ദിവ്യ.

തിരുമല സ്വദേശിയായ ഭര്‍ത്താവ് കോണ്‍ട്രാക്ടര്‍ ആണെന്നാണ് അറിവ്. മുമ്പ് ദിവ്യയ്ക്ക് ജോലിയുണ്ടായിരുന്നു. രാത്രിയിലും പകലും ഒരുപാട് ആളുകള്‍ വരാറുണ്ട് വീട്ടില്‍. ഒരുപാട് സമയം ചെലവഴിച്ച ശേഷം ആണ് പോകുന്നത്. സുഹൃത്തുക്കള്‍ ആണോ ബന്ധുക്കളാണോ എന്ന് അയല്‍ക്കാര്‍ക്ക് പോലും അറിയില്ല. പത്തുവര്‍ഷമായി ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീടിനു മുകളില്‍ താമസിക്കുന്ന കുടുംബം പറയുന്നു. സെക്രട്ടറിയേറ്റില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്. ദിവ്യ ജ്യോതിയുടെ ഫോണില്‍ നിന്നും നിര്‍ണ്ണായക ചാറ്റുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

സോളാര്‍ കേസിനെ വെല്ലുന്ന തരത്തിലെ ചാറ്റുകളാണ് കിട്ടിയതെന്നാണ് സൂചന. എന്നാല്‍ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തു വിടുന്നില്ല. മറ്റു പല വിഷയത്തിലും ഇടനിലക്കാരിയായി ദിവ്യ ജ്യോതി പ്രവര്‍ത്തിച്ചുവെന്ന സംശയം ശക്തമാണ്. കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്ത ശേഷം കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതിന് ശേഷമാകും ചാറ്റുകളിലും മറ്റും അന്വേഷണം നടത്തുക. ടൈറ്റാനിയം തൊഴില്‍ തട്ടിപ്പില്‍ തെളിവുകള്‍ പലതും നശിപ്പിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലരുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ വീടിന്റെ പരിസരത്ത് കത്തിച്ചു കളഞ്ഞ രേഖകളുടെ അവശിഷ്ടം പൊലീസിന് കണ്ടെത്താനായി.

പിണറായി ഭരണത്തില്‍ ണത്തില്‍ 'അവതാരങ്ങള്‍' ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെങ്കിലും ഷാജ് കിരണ്‍ ഉള്‍പ്പെടെയുള്ള ദശവതാരങ്ങള്‍ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പരിഹസിച്ചിരുന്നു. ഇനിയും പല അവതാരങ്ങള്‍ പുറത്തുവരാനുണ്ടെന്നും മാസങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. പൊലീസ് കൃത്യമായ അന്വേഷണം നടത്തിയാല്‍ പതിനൊന്നാം അവതാരമായി ടൈറ്റാനിയം കേസ് മാറുമെന്ന സൂചനകളാണുള്ളത്. എന്നാല്‍ സിപിഎമ്മിലെ തന്നെ ഉന്നതന് കേസുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടക്കത്തിലേ അട്ടിമറിക്കാന്‍ സാധ്യത ഏറെയാണ്..

ടൈറ്റാനിയം കേസിന്റെ വ്യാപ്തി വളരെ വലുതാണെന്നതിന്റെ മറ്റൊരു തെളിവാണ് പുറത്തുവന്ന ഈ ടെലിഫോണ്‍ സംഭാഷണം. ഈ സംഭവത്തില്‍ പണം വാങ്ങിയത് മറ്റ് കേസില്‍ അറസ്റ്റിലായ ദിവ്യാ നായരല്ല. പകരം ഇടനിലയായി നിന്ന് പണം വാങ്ങിയത് അമരവിള എല്‍പി സ്‌കൂളിലെ അദ്ധ്യാപകനായ ഷംനാദാണ്. പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ശ്യാം ലാല്‍, പ്രേം കുമാര്‍ എന്നിവരും ഷംനാദും ചേര്‍ന്നാണ് ഇവിടെ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും മൂന്ന് തവണയായി സംഘം കൈപ്പറ്റിയത് 12 ലക്ഷം രൂപ

ഈ കേസിലും ശ്യാം ലാലാണ് ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂവിനായി ടൈറ്റാനിയത്തിലെത്തിക്കുന്നത്. അഭിമുഖം നടത്തിയതാകട്ടെ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട ഡിജിഎം ശശികമാരന്‍ തമ്പി. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നവംബര്‍മാസം പൂജപ്പുര പൊലീസ് 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേസ് എടുത്തു. പക്ഷെ പിന്നെ അനങ്ങിയില്ല. 9 പേരില്‍ നിന്ന് ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തത് 2018-19 ല്‍ ആയിരുന്നെങ്കില്‍ ഇത് വെറും ആറുമാസം മുമ്പാണ്. നിലവില്‍ പതിനഞ്ച് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം.
തട്ടിയെടുത്ത പണത്തിന്റെ വ്യപ്തിയും കൂടും ഒപ്പം പുതിയ പല ഇടനിലക്കാരും പുറത്തുവരാനുമുള്ള വലിയ ജോലി തട്ടിപ്പാണ് ടൈറ്റാനിയത്തില്‍ നടന്നതെന്ന് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

സിപിഎം ഭരണത്തില്‍ എന്തെക്കോയാണോ നടക്കാന്‍ പാടില്ലാത്തത് അതെല്ലാം നിര്‍ലോഭം നടക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പിണറായി വിജയനും സിപിഎം ഭരണപക്ഷത്തോട് നിരന്തരം ലഹളയുണ്ടാക്കി കൊണ്ടിരുന്ന അതേ വിഷയങ്ങളും അവതാരങ്ങളും മറ്റഅ പല രൂപങ്ങളില്‍ അവതരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends