അടിമാലിയില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിപ്പിച്ചുനിർത്തി; 34 യാത്രക്കാര്‍ രക്ഷപ്പെട്ടത് ബസ് ഡ്രൈവറുടെ ഇടപെടൽ

അടിമാലിയിൽ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും മനോധൈര്യം കൈവിടാതെ കെഎസ്ആർടിസി ഡ്രൈവർ വാഹനം തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അടിമാലി സ്വദേശി ബിജു ആതിരയാണു വാഹനം സുരക്ഷിതമായി തിട്ടയിൽ ഇടിപ്പിച്ച് നിർത്തിയത്.
ഇതോടെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ മൂന്നാറിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ബസ്സിൽ 34 യാത്രക്കാര്‍ ആണ് ഉണ്ടായത്. കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറയ്ക്കു സമീപം അഞ്ചാംമൈലിന് സമീപം ആണ് സംഭവം നടന്നത്. മാത്രമല്ല ആറാംമൈൽ പിന്നിട്ടതോടെ മുന്നിലൂടെ പോകുകയായിരുന്ന ജീപ്പ് വേഗം കുറച്ചു.
എന്നാൽ ഇതോടെ ബസിന്റെ ബ്രേക്ക് ചവിട്ടിയപ്പോഴാണു നിയന്ത്രണം നഷ്ടപ്പെട്ട വിവരം ബോധ്യപ്പെട്ടത്. തുടർന്ന് മുന്നോട്ടുപോയാൽ വൻദുരന്തമാണ് ഉണ്ടാകുകയെന്നു ബോധ്യമായതോടെ വലത്തേക്ക് വെട്ടിച്ച് ബസ് തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നുവെന്നു ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha























