ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല, തിങ്കളാഴ്ച വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചു, മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ജീവനൊടുക്കിയത്, തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്ന് ഭാര്യാപിതാവ്

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ്. മുപ്പത്തിയെട്ട് വയസുള്ള ആശയാണ് തൂങ്ങിമരിച്ചത്. ഇതിൽ ദുരൂഹതയുണ്ടെന്നു റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും ഭാര്യ പിതാവ് പറഞ്ഞു.
നടനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കുട്ടികളുടെ നിലവളി കേട്ട് എത്തിയ അയൽക്കാർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെയാണ്. നടൻ തന്നെയാണ് ആശയുടെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും വിവരമുണ്ട്. കുടുംബ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഉല്ലാസിന്റെ താളം തെറ്റിയ ജീവിതം ഭാര്യ നിഷ ചോദ്യം ചെയ്തതാണ് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണം എന്ന് പറയപ്പെടുന്നു .നിഷ വീട്ടമ്മയാണ്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ഉല്ലാസും ഭാര്യയ്ക്കും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തകാലത്താണ് ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയതും. അതെ വീട്ടിൽ തന്നെയാണ് ആശയുടെ മരണവും
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു.
ഇതിനു പിന്നാലെ ഉല്ലാസ് തന്നെയാണ് പോലീസിനെ വിവരമറിയിച്ചതെന്നും വിവരമുണ്ട്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാം നിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നും കരുതുന്നു.
https://www.facebook.com/Malayalivartha























