ഇത് ഹോട്ടലാണ് ടൂറിസ്റ്റ് ഹോമുകളല്ല പക്വത പോലും ഇല്ലാത്തവർ പറയുന്നത് കേൾക്കണ്ട...പഠിക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലിൽ നിൽക്കുന്നത്.... അല്ലാതെ നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല. രാത്രി പുറത്തിറങ്ങേണ്ടതില്ല.... ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം..... നൈറ്റ് ലൈഫ് വേണ്ടെന്ന് ആരോഗ്യ സർവകലാശാല...

നൈറ്റ് ലൈഫ് വേണ്ടെന്ന് ആരോഗ്യ സർവകലാശാല. ഇരുപത്തിയഞ്ച് വയസായാലെ ആളുകൾക്ക് പക്വത വരികയുള്ളൂവെന്നും അതിനുമുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാകില്ലെന്നും സർവകലാശാല ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ഹോസ്റ്റൽ ടൂറിസ്റ്റ് ഹോമുകളല്ല. പഠിക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലിൽ നിൽക്കുന്നത്. അല്ലാതെ നൈറ്റ് ലൈഫ് ആസ്വദിക്കാനല്ല. രാത്രി പുറത്തിറങ്ങേണ്ടതില്ല. ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം.കോളേജുകളിലെ ലൈബ്രറികൾ ഒൻപത് മണിയ്ക്ക് അടക്കും. ഹോസ്റ്റലിൽ ഒൻപതരയ്ക്ക് കയറണമെന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല. ഇരുപത്തിയഞ്ച് വയസിലാണ് ഒരാൾക്ക് പക്വതവരികയെന്നാണ് രാജ്യാന്തര തലത്തിൽ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.
രാത്രിയിൽ ഒൻപതര കഴിഞ്ഞാൽ പെൺകുട്ടികളെ ഹോസ്റ്റലിൽ കയറ്റുന്നില്ലെന്ന് കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ആരോഗ്യസർവകലാശാല സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























