കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..

കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.
അതേസമയം വ്യത്യസ്ത അപകടങ്ങളിലായി പുതുവര്‍ഷത്തില്‍ നിരവധി മരണങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു.
പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. പത്തനംത്തിട്ടയില്‍ തിരുവല്ലയിലും ഏനാത്തുമായിട്ടാണ് അപകടമുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രണ്ട് അപകടങ്ങളും. തിരുവല്ലയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്.
" f
https://www.facebook.com/Malayalivartha






















