ശബരിമലയിൽ ദർശനത്തിന് വിലക്ക് : ഇത്തരക്കാരെ പതിനെട്ടാം പടി കയറ്റരുത് ;കർശന നിർദ്ദേശവുമായി ഹൈക്കോടതി

മകരവിളക്ക് മഹോല്‍സവത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമലയിൽ ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി വരുന്നവരുടെ ദർശനത്തിനു വിലക്ക് ഏർപ്പെടുത്തി . ശബരിമലയിലേക്ക് പോസ്റ്ററുകളും ചിത്രങ്ങളുമായി വരുന്നവരെയാണ് വിലക്കിയത്
ധാരാളം പേര് ഇത്തരത്തിലുള്ള പോസ്റ്ററുകളുമായി വരുന്നുണ്ടെന്നും ഇങ്ങനെ വരുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നും സോപാനത്തിൽ ദർശനത്തിന് അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമലയിലെത്തിയ ഒരു ഭക്തൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുത്തായിരുന്നു ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. കേസ് ഹൈക്കോടതി തീർപ്പാക്കി.
സിനിമാ താരങ്ങളുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും ഫോട്ടോകളും പോസ്റ്ററുകളുമായി നിരവധി ഭക്തർ മല കയറാറുണ്ട്. ഇത്തരത്തിലുളള പോസ്റ്ററുകളും, ഫോട്ടോകളും അനുവദിക്കരുത്. സോപാനത്തിൽ ഡ്രം, മറ്റ് വാദ്യോപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ശരിയായ ദർശനത്തിനുളള സൗകര്യങ്ങളൊരുക്കി നൽകണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്‍റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്
https://www.facebook.com/Malayalivartha
























