നഴ്‌സിങ് ഓഫീസര്‍ക്ക് മര്‍ദനമേറ്റ സംഭവം... അറ്റകുറ്റപ്പണികള്‍ക്കായി വാര്‍ഡുകള്‍ ഒന്നിച്ച് അടച്ചുപൂട്ടി; നഴ്‌സുമാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുപോലെ ദുരിതം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നഴ്‌സുമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് നഴ്‌സസ് സംഘടകള്‍. നഴ്‌സസ് സംഘടനകള്‍ ഒന്നിച്ചിറങ്ങിയാണ് ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചത്. 28ാം വാര്‍ഡിനെക്കുറിച്ച് വ്യാപക പരാതിയുമായി രോഗികളുടെ കൂട്ടിരിപ്പുകാരും രംഗത്തെത്തിയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി അടച്ച് പൂട്ടിയ നാല് വാര്‍ഡുകളില്‍ നിന്നുള്ള രോഗികളെ കൂട്ടത്തോടെ കിടത്തിയിരിക്കുന്നതിനാല്‍ വാര്‍ഡില്‍ രോഗികള്‍ക്ക് കിടക്കാന്‍ പോലും സ്ഥലമില്ലെന്നാണ് പരാതി.
നഴ്‌സുമാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുപോലെ ദുരിതമാണെന്നതാണ് 28ാം വാര്‍ഡിലെ സ്ഥിതി. അറ്റകുറ്റപ്പണികള്‍ക്കായി 16,7,18,19 വാര്‍ഡുകള്‍ ഒന്നിച്ച് അടച്ചുപൂട്ടി രോഗികളെ ഇരുപത്തിയെട്ടാം വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുനൂറിലേറെ രോഗികളാണ് ഈ വാര്‍ഡിലുള്ളത്. ഒരു കട്ടിലില്‍ തന്നെ രണ്ട് പേരെ വരെ കിടത്തിയിട്ടുണ്ട്. നിലത്ത് കിടക്കാനും പറ്റാത്ത രീതിയില്‍ ആളുകളുടെ ബാഹുല്യമാണെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
രോഗികള്‍ തിങ്ങി ഞെരുങ്ങി കിടക്കുന്ന ഇരുപത്തിയെട്ടാം വാര്‍ഡില്‍ വെച്ചാണ് നഴ്‌സ് പ്രസീതക്ക് രോഗിയുടെ കൂട്ടിരിപ്പുകാരനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. രോഗിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു കൂട്ടിരിപ്പുകാരനായ പൂവാര്‍ സ്വദേശി അനു, പ്രസീതയെ മര്‍ദ്ദിച്ചത്. രോഗികളുടെ ബാഹുല്യം കാരണം നഴ്‌സുമാരും ജീവനക്കാരും നിസാഹായരാണ്.
https://www.facebook.com/Malayalivartha
























