കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ തരൂര്‍... കാണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി തരൂരിനെ സാധിക്കൂവെന്നാണ് ഇപ്പോള്‍ പലരും വ്യക്തമാക്കുന്നത്. തരൂര്‍ കേരളത്തില്‍ സജീവമായാല്‍ കോണ്‍ഗ്രസ് ഭരണപക്ഷത്തെത്തുമെന്നാണ് പറയുന്നത്. ഇക്കാര്യം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിലെന്നാണ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവാ പറഞ്ഞത്. തുടര്‍ച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ഇതിന് തെളിവാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. കോട്ടയത്ത് സഭാ ആസ്ഥാനത്ത് എത്തിയ തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാബാവ.
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ താല്‍പര്യമില്ല എന്നു പറയാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് രാഷ്ട്രീയം മാത്രമല്ല, മറ്റു കാര്യങ്ങളുമുണ്ട്. അതും പരിഗണിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. സമുദായ നേതാക്കളെ മാത്രമല്ല കാണുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരെ കാണുന്നുണ്ട്. 2021ലെ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക തയാറാക്കാനുള്ള ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയ പ്രവര്‍ത്തനമാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മല്‍സരിക്കാനുളള സാധ്യത തളളാതെ ശശി തരൂര്‍ എം.പി. അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കുമെന്നും നേരത്തെ ശശി തരൂര്‍ വ്യക്തമാക്കി. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായിരുന്നു. ജനറല്‍ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രമാണ് വാര്‍ത്തയായത്.
കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല.കേരള മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും തരൂര്‍ മറുപടി പറഞ്ഞു. കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനം. കേരളത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂരിന് മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളില്‍ തരൂരിന്റെ പ്രചാരണവും അദ്ദേഹം നേടിയ കൈയ്യടിയും തരൂരിനെ പിന്തുണയ്ക്കുന്നവര്‍ എടുത്തുപറയുന്നു. മാത്രമല്ല, എന്‍എസ്എസിനും തരൂരിലുള്ള സംശയം നീങ്ങിയിരിക്കുന്നു. മന്നം ജയന്തി ആഘോഷത്തില്‍ എന്‍എസ്എസ് തരൂരിനെ ക്ഷണിച്ചത് അതിന്റെ ഭാഗമാണ്.
കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തരൂരിന്റെ തീരുമാനം. നേരത്തെ ഇതിനെ കെ മുരളീധരന്‍ സ്വാഗതം ചെയ്തതും വ്യത്യസ്തമായിരുന്നു. കേരളം എന്റെ നാടല്ലേ എന്നായിരുന്നു തരൂരിന്റെ അന്നത്തെ പ്രതികരണം. കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പ്പര്യം തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























