വര്‍ഷങ്ങള്‍ക്കു മുമ്ബ് നടന്ന സംഭവത്തിന് യുവാവിന്റെ പ്രതികാരം...വീട്ടില്‍ ഉറങ്ങിക്കിടന്നയാളെ കുത്തി കൊലപ്പെടുത്തി

വര്‍ഷങ്ങള്‍ക്കു മുമ്ബ് നടന്ന സംഭവത്തിന് പ്രതികാരമായി വീട്ടില്‍ ഉറങ്ങിക്കിടന്നയാളെ കുത്തി കൊലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കത്തിയുമായെത്തിയ പ്രതി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സന്തോഷിന്റെ സഹോദരപുത്രന്‍ പതിനേഴുകാരനായ ശരത്തിനും കുത്തേറ്റു. ഗുരുതരമായ പരിക്കുകളോടെ സന്തോഷ് വീടിന് പുറത്തേക്കിറങ്ങി ഓടി. റോഡില്‍ കുഴഞ്ഞുവീണപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാതെ നില്‍ക്കുകയായിരുന്ന പ്രതി പ്രകാശിനെ കണ്ണനല്ലൂര്‍ എസ്.ഐ നുജുമുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട സന്തോഷും പ്രകാശും തമ്മില്‍ വര്‍ഷങ്ങള്‍ക്കു മുമ്ബ് അടിപിടി നടന്നിരുന്നു. അന്ന് അടിയേറ്റ പ്രകാശ് ഈ വൈരാഗ്യത്തിന്റെ പേരിലാണ് വീട്ടില്‍ കയറി സന്തോഷിനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊല്ലത്തുനിന്നെത്തിയ ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























