കോഴിക്കോട് ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന് ദാരുണാന്ത്യം.....

ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന് ദാരുണാന്ത്യം. കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ (40) ആണ് ഇന്നലെ വൈകുന്നേരം കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. സെക്യൂരിറ്റി ജോലി കഴിഞ്ഞ് വേങ്ങേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടം സംഭവിച്ച ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പതിനഞ്ച് വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ദിലീപ് ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു. മക്കള്‍: ആര്യന്‍, അലിയ.
"
https://www.facebook.com/Malayalivartha
























