ഇന്ദോറില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് മോദി... വിവിധ മേഖലകളിലെ പ്രമുഖര്‍, പ്രവാസി ഭാരതീയ പുരസ്‌കാരജേതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി, ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണമെന്ന് പ്രധാനമന്ത്രി

പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് മോദി... ഇന്ദോറില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനത്തിനുപിന്നാലെ വിവിധ മേഖലകളിലെ പ്രമുഖര്‍, പ്രവാസി ഭാരതീയ പുരസ്‌കാരജേതാക്കള്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചനടത്തി, ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണമെന്ന് പ്രധാനമന്ത്രി
നിക്ഷേപം സംബന്ധിച്ച ദിശാരേഖ പ്രധാനമന്ത്രി പങ്കുവെച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എഴുതിയയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം വരണമെന്ന് പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി റൂട്ട് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.
സമ്മേളനത്തില്‍ പ്രവാസികളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും കഴിയുന്നുണ്ട്. പ്രധാനമന്ത്രി അതെല്ലാം കേള്‍ക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമമാറ്റം വേണമെങ്കില്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും യൂസഫലി .
"
https://www.facebook.com/Malayalivartha
























