ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്... വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും, ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിവച്ചത്

ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫര്‍സോണുമായി ബന്ധപ്പെട്ടും ജില്ലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
അതേസമയം പരിസ്ഥിതി ലോല മേഖലയില്‍ (ബഫര്‍സോണ്‍) ഉള്‍പ്പെട്ട നിര്‍മ്മിതികള്‍ ഒഴിവാക്കാനായി പരാതി നല്‍കാനുള്ള സമയം കഴിഞ്ഞു. 63,500 പരാതികളാണ് കിട്ടിയത്. പരാതി നല്‍കാനുള്ള സമയം നീട്ടണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അനുമതി ലഭിച്ചില്ല. സമയപരിധി നീട്ടിയിട്ടു പ്രത്യേകിച്ചു യാതൊരു പ്രയോജനവുമില്ലെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.
അഞ്ചിനുശേഷം ഇ-മെയിലായോ മറ്റോ ലഭിച്ച പരാതികള്‍ സ്വീകരിക്കില്ല. എന്നാല്‍, സമയപരിധിക്കുള്ളില്‍ ലഭിച്ച പരാതികളിലുള്ള ഫീല്‍ഡ് സര്‍വേ നടപടികളും ജിയോ മാപ്പിംഗും ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഫീല്‍ഡ് സര്‍വേ നടപടികള്‍ ഒരാഴ്ച കൂടി തുടരാനാണു തീരുമാനം. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഉപഗ്രഹസര്‍വേയില്‍ 49,374നിര്‍മ്മിതികള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടതായാണ് കണക്കാക്കിയത്.
കെ.എസ്.ആര്‍.ഇ.സിയുടെ അസറ്റ് മാപ്പര്‍ പ്രകാരം 28,494 എണ്ണം അപ്ലോഡ് ചെയ്തിട്ടുണ്ട്.സ്ഥലപരിശോധന പൂര്‍ത്തിയാക്കി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന അസറ്റ് മാപ്പര്‍ ആപ് ഇടയ്ക്കിടെ തകരാറിലാകുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന്റേതാണ് മാപ്പ്. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് 11നു പരിഗണിക്കുമെന്ന് ഉറപ്പായിട്ടില്ല. 11നു മുമ്പ് പരാതികള്‍ പരിഹരിക്കാനുമാവില്ല.
"
https://www.facebook.com/Malayalivartha
























