ശബരിമലയില്‍ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി

ശബരിമലയില്‍ ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതും ദര്‍ശനം നടത്തുന്നതും വിലക്കി ഹൈക്കോടതി
ഇക്കാര്യത്തില്‍ വീഴ്ചയില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കുകയും വേണം. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാര അനുഷ്ഠാനങ്ങളും പാലിച്ച് ദര്‍ശനം നടത്താനായി ഭക്തര്‍ക്കു ബാധ്യതയുണ്ടെന്നു ജസ്റ്റിസ് അനില്‍. കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും മറ്റും ഉയര്‍ത്തിപ്പിടിച്ച് ദര്‍ശനത്തിനു നില്‍ക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അയച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണു കോടതി നിര്‍ദേശിച്ചിട്ടുളളത്.
പ്രതിദിനം 80,000 - 90,000 ഭക്തര്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ഒരു മിനിറ്റില്‍ 70 - 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. അയ്യപ്പനോട് ആദരവുള്ള ഭക്തര്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തുകയാണു ചെയ്യേണ്ടത്. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളും സഹിതം എത്തുന്ന ഭക്തരെ കടത്തി വിടരുതെന്നു നിര്‍ദ്ദേശിച്ച് കോടതി.
മാത്രവുമല്ല വാദ്യമേളവും വേണ്ട. ശബരിമല സോപാനത്തിനു മുന്നില്‍ ഡ്രം പോലെയുള്ള സംഗീത വാദ്യോപകരണങ്ങള്‍ വായിക്കാനായി ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഡ്രമ്മര്‍ ശിവമണി സോപാനത്തിനു മുന്നില്‍ ഡ്രം വായിച്ചതായി വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശമുള്ളത്.
ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ ഭക്തര്‍ക്കും ഒരുപോലെ ബാധകമായതിനാല്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു എന്നു കോടതി പറഞ്ഞതു ദേവസ്വം ബോര്‍ഡും സമ്മതിച്ചു. സംഭവത്തില്‍ സോപാനം ഓഫിസര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നു ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഓര്‍മ്മിപ്പിച്ച കോടതി.
"
https://www.facebook.com/Malayalivartha
























