ഭാര്യക്കു പിന്നാലെ ഭര്‍ത്താവും..... ഒരേ സ്ഥലത്ത് മൂന്നുമാസത്തിനിടെയുണ്ടായ അപകടത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു

ഭാര്യക്കു പിന്നാലെ ഭര്‍ത്താവും..... ഒരേ സ്ഥലത്ത് മൂന്നുമാസത്തിനിടെയുണ്ടായ അപകടത്തില്‍ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. രണ്ടുപേരും ബൈക്ക് തട്ടിയാണ് മരണത്തിന് കീഴടങ്ങിയത്.
അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30-നാണ് മരിച്ചത്.
അതേസമയം ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു അന്ന്. മാലതിയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha
























