ഒറ്റരാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ച മോഹൻലാലിനെ കടത്തിവെട്ടി കായിക മന്ത്രി; മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നു പ്രതിപക്ഷ നേതാവ്; മേയറുടെയും കെസിഎ ജോയിന്റ് സെക്രട്ടറിയുടെയും ന്യായീകരണങ്ങൾ വിലപ്പോയില്ല; മന്ത്രി എയറിൽ തന്നെ

കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സ്റ്റേഡിയത്തിലെ ടിക്കറ്റിന് വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 12 ശതമാനമാനാമായി ഉയർത്തിയിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്ന പ്രസ്താവനയുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ ഇതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.ഈ പ്രസ്താവന വൻ വിമർശനത്തിനും ഇടയാക്കി.
നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളുള്ള കാര്യവട്ടം സ്റ്റേഡിയത്തിൽ വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും ഇത്തവണ വിറ്റു പോയില്ല. ആകെ വിറ്റത് 6,200 ടിക്കറ്റുകളാണ്. ഇതിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ലഭിച്ച വരുമാനം 97 ലക്ഷം രൂപയും. ഇതോടെ മന്ത്രിയുടെ പ്രസ്താവന വീണ്ടും വിമർശനത്തിന് വിധേയമായി. ‘‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് കായികമന്ത്രി. കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’’ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന് യുവ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് തന്റെ ട്വിറ്ററിലൂടെ ഈ ആശങ്ക പങ്കുവെച്ചു. ".ഒരു തലയ്ക്കല്‍ നന്നായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍ സെഞ്ചറിയടിക്കും. മറ്റേ തലയ്ക്കല്‍ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോള്‍ ആശങ്കയുണ്ട്. ഏകദിന ക്രിക്കറ്റ് മരിയ്ക്കുകയാണോ?"- ട്വീറ്റില്‍ യുവരാജ് സിങ്ങ് കുറിച്ചു.
"കേരളത്തിൽ കൊടിയ പട്ടിണിയാണെന്ന് ക്രിക്കറ്റ് ഗ്രൗണ്ട് തെളിയിച്ചു." രാമസിംഹൻ അബൂബക്കർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത് എന്ന് മേയര്‍ ആര്യ രാജേന്ദ്രനും എന്നാല്‍ ശബരിമല സീസണ്‍, സിബിഎസ്ഇ പരീക്ഷ, 50 ഓവര്‍ മത്സരം എന്നിവയാണ് ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതെന്നാണ് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും ന്യായീകരിച്ചെങ്കിലും ഇത് ഒന്നും ഉയരുന്ന വിമര്ശനങ്ങൾക്കുള്ള മറുപടിയായി മാറിയില്ല.
ഒറ്റരാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ച മോഹൻലാലിനെ കടത്തിവെട്ടി ഇത്, പട്ടിണിക്കാരനോടുള്ള കായിക മന്ത്രിയുടെ കൃമികടി മാറ്റിയ മലയാളി ജനതയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ, മൂന്ന് കളികളുള്ള പരമ്പരയിൽ 1:1 ജയിച്ച കളിയോ അഞ്ചു കളികളുള്ള പരമ്പരയിൽ 2:2 ജയിച്ച കളിയുടെയോ അവസാന കളി ഇവിടെ കളിക്കണം ഒന്നോർത്തോ , ഇത് ഖേരളമാണ് . ഖേരളം, മന്ത്രിയെ അക്ഷരം പ്രതി അനുസരിച്ചു കേരളത്തിലെ ജനങ്ങൾ എന്ന് ആണ് ഇന്നലെ കളി കാണാൻ വന്നവരുടെ എണ്ണം വ്യക്തമാക്കുന്നത് എന്ന് സോഷ്യൽ മീഡിയ ട്രോൾ ചെയ്യുകയാണ്.
വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപ എന്നിങ്ങനെയായിരുന്നു. 18 ശതമാനം ജിഎസ്ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയുമായിരുന്നു. കാണികള്‍ കുറഞ്ഞതിനാല്‍ ഭാവിയില്‍ ഇനി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുമോ എന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























