'ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്' .... രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും...

'ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്' .... രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും...
അതിഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ലക്ഷ്യം. സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാനായി കഴിയാത്തവര്‍ക്കായി സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താനായി കഴിയുന്ന വിധത്തിലുള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുക. സാങ്കേതികമായി വോട്ടിംഗ് മെഷീനായുള്ള തയ്യാറെടുപ്പുകള്‍ കമ്മീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കരട് പദ്ധതി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ഇത്തരം വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുകയാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha


























