അനിൽ ആന്റണിയെ ബിജെപി കൊത്തി! ക്രൈസ്തവ സംഘടന ഫുൾ സപ്പോർട്ട് ? ഇനി കേരളത്തിൽ താമര വിരിയിക്കും

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തിൽ അനിലിന് ഏറെ സഹായിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാൽ, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമാണ്.
ഉയർന്ന സ്‌ഥാനം നൽകാൻ അവർ തയാറുമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സി.ബി.സി.ഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബി.ജെ.പി. നേതൃത്വവുമായി സഹകരിക്കാൻ എല്ലാ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സന്ദർശനവും അനിലിന്റെ നിലപാടുകളും കൂട്ടിവായിക്കുന്നവരുണ്ട്.
ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിർത്തതിലൂടെ കോൺഗ്രസ്സിൽ നിന്ന് രൂക്ഷ വിമർശനം നേരിടേണ്ടിവന്നതോടെ പാർട്ടിയിൽ നിന്നു രാജിവച്ച അനിൽ ഉടനേ വേറെ പാർട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബി.ജെ.പി. പ്രതീക്ഷയിലാണ്. ശശി തരൂരിനെതിരായ പാർട്ടി നിലപാടോടെയാണു അനിൽ കോൺഗ്രസിൽ നിന്നും അകന്നത്. അതിനു പിന്നാലെ തരൂരും രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യ, ദ് മോദി ക്വസ്‌റ്റ്യൻ എന്ന വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുടെ കാര്യത്തിൽ രണ്ടു വള്ളത്തിൽ ചവിട്ടി ഡോ: ശശി തരൂർ. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്‌ഥാപനങ്ങളേക്കാൾ ബി.ബി.സിയുടെ വീക്ഷണങ്ങൾക്കു മുൻതൂക്കം നൽകുന്നത് അപകടമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കംവയ്‌ക്കുന്ന നടപടിയാണതെന്നുമുള്ള അനിൽ ആന്റണിയുടെ വാദം തരൂർ തള്ളി.
രണ്ടുപതിറ്റാണ്ടു മുൻപുള്ള ഗുജറാത്ത് കലാപ വിഷയം ഇനി ചർച്ചചെയ്‌തിട്ടു കാര്യമില്ലെന്നും തരൂർ. ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്ന ഡോക്യുമെന്ററി കോൺഗ്രസ് പ്രദർശിപ്പിച്ചു വരുന്നതിനിടെയാണ് സംസ്‌ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാട് തരൂർ മുന്നോട്ടുവച്ചത്.
ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചതാണ്. പലർക്കും വിയോജിപ്പുണ്ടാകാം. വിധി വന്നശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. സർക്കാർ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയത്. ഈ സെൻസർഷിപ്പിനെതിരെയാണ് കോൺഗ്രസ് പ്രദർശനം ഏറ്റെടുത്തത്. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടാകണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നുമില്ല. നിരോധിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനും ശ്രമിച്ച് അതിനെ വിവാദമാക്കിയത് കേന്ദ്ര സർക്കാരാണ്. തരൂർ പറഞ്ഞു. ജനങ്ങൾ കണ്ട് വിലയിരുത്തട്ടെയെന്നും തരൂർ പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല നമ്മുടെ പരമാധികാരമെന്ന് തരൂർ പറഞ്ഞു. ബാക്കി കാര്യങ്ങൾ അനിൽ ആന്റണിയോട് ചോദിക്കണം. ഈ വിഷയത്തിൽ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.
ബി.ബി.സി. ഡോക്യുമെന്ററി 2002-ൽ സംഭവിച്ച കാര്യത്തിലാണ്. അന്ന് ബ്രീട്ടീഷ് ഹൈക്കമ്മിഷനിൽ പ്രവർത്തിക്കുന്ന ചിലർ അന്വേഷണം നടത്തി. അവരുടെ റിപ്പോർട്ട് ഇപ്പോൾ ബി.ബി.സിക്കു കിട്ടി. അവരത് ഡോക്യുമെന്ററി ആക്കി. ഇതിൽ വലിയൊരു അതിശയം തേന്നേണ്ട കാര്യമില്ല. ഇംഗ്ലണ്ടിലെ ലെസ്‌റ്ററിൽ നടന്ന കലാപത്തിൽ നമ്മുടെ നയതന്ത്ര പ്രതിനിധികളും റിപ്പോർട്ട് തയാറാക്കിയിരുന്നു. ബി.ബി.സി. ഡോക്യുമെന്ററി കാണാനും ഇഷ്‌ടപ്പെടാനും ഇഷ്‌ടപ്പെടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. ആ സ്വാതന്ത്രം എല്ലാവർക്കും കൊടുക്കണമെന്നും തരൂർ പറഞ്ഞു.
അതേസമയം, നിയമസഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചകൾ വേണ്ടെന്ന് കെപിസിസി തുറന്നു പറഞ്ഞത് തരൂരിൻ്റെ നീക്കങ്ങൾ കണ്ടാണ്. കെ പി സി സി ഇത് സംബന്ധിച്ച് എംപിമാർക്ക് മുന്നറിയിപ്പ് നൽകി. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച വേണ്ടെന്ന് നിർദ്ദേശിച്ച എ കെ ആൻറണി, ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. എം പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാം എന്ന് എം എം ഹസ്സൻ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. സിറ്റിങ് എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞ് കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തോൽവി, നിയമസഭയിൽ മത്സരിച്ച് സർക്കാരിൻറെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരിൽ പലരുടെയും മനംമാറ്റത്തിന് കാരണം. എന്നാൽ, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനോട് മുഖം കറുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.
കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ വിമർശിക്കുന്നു.
ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെപിസിസി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും തരൂരും ആദ്യം ഉടക്കിയത്.
ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെപിസിസി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെപിസിസി ജീവനക്കാർ പറഞ്ഞപ്പോഴാണ്. തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശി തരൂർ അന്നു പറഞ്ഞത്.
https://www.facebook.com/Malayalivartha