കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു മരിച്ചത്. . ദേശീയ പാതയില്‍ മോഡേണ്‍ ബസാറിന് സമീപമാണ് അപകടം നടന്നത്.
രാത്രി 7.30യോടെയാണ് അപകടമുണ്ടായത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണമായത്.
മെഡിക്കല്‍ കോളജില്‍ നിന്നു മണ്ണൂര്‍ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസാണ് ഇടിച്ചത്. മുക്കം കെഎംസിടി കോളജില്‍ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്നു . റഫയുടെ ഉറ്റവരും ബന്ധുക്കളും സഹപാഠികളേയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha