അവസാന നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ നീക്കം, സർക്കാർ വീണ്ടും വെള്ളം കുടിക്കും..ഗവർണർ ആരാ മോൻ..

കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി ഗവർണർ ഉത്തരവിറക്കി. ഇത് രണ്ടാംവട്ടമാണ് കാലാവധി മൂന്നുമാസം നീട്ടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിന് അവസാനിക്കാനിരിക്കെ, നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് വീണ്ടും മൂന്നുമാസത്തേക്കു നീട്ടിയത്.കേരള വാഴ്സിറ്റിക്ക് സ്ഥിരം വി.സിയില്ലാതായിട്ട് 5മാസമായി. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മലിനാണ് ചുമതല. സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് രണ്ടുവട്ടം മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.ഇതു മൂന്നാം തവണയാണു കാലാവധി നീട്ടുന്നത്.കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ചിനാണ് കേരള സര്‍വകലാശാലാ വി.സി. നിയമനത്തിന് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ആദ്യം ഉത്തരവിറക്കിയത്.
ഡിസംബര്‍ 17-ന് കാലാവധി നീട്ടി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24-ന് വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ: മഹാദേവന്‍ പിള്ളയുടെ പിന്‍ഗാമിയെ കണ്ടെത്താനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതു പിന്നീട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് വഴിവച്ചു. സര്‍വകലാശാലാ വി.സി. നിയമനത്തിന് നിലവിലെ മൂന്നംഗ സമിതിക്കുപകരം അഞ്ചംഗ സമിതിയെ നിശ്‌ചയിക്കാനുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ മുതിരുകയാണെന്ന വാര്‍ത്തയ്‌ക്കിടെയാണ് ഗവര്‍ണര്‍ ഇടഞ്ഞതും കേരള വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതും.ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല സെനറ്റ് പ്രതിനിധിയെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കോഴിക്കോട് ഐ.ഐ.എം. ഡയറക്‌ടര്‍ ഡോ: ദേബാഷിഷ് ചാറ്റര്‍ജിയെ ചാന്‍സലറുടെ പ്രതിനിധിയായും കര്‍ണാടക കേന്ദ്ര സര്‍വകലാശാല പ്രതിനിധി ഡോ: ബട്ടുസത്യനാരായണയെ യു.ജി.സി. പ്രതിനിധിയായും നിശ്‌ചയിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. സെനറ്റിന്റെ പ്രതിനിധി ഇല്ലാത്തതുകൊണ്ടുതന്നെ വി.സി. നിയമനവും സാധ്യമായില്ല.തുടര്‍ന്ന് നിരവധി തവണ ഗവര്‍ണര്‍ സര്‍വകലാശാലാ സെനറ്റിന് അന്ത്യശാസനം നല്‍കിയെങ്കിലും അവര്‍ അത് അവഗണിക്കുകയായിരുന്നു.
ഇതിന്റെ പേരില്‍ ചില സെനറ്റ് അംഗങ്ങളെ അദ്ദേഹം പുറത്താക്കുകയും ചെയ്‌തു. സംഭവം കോടതിയിലെത്തുകയും കേരള ഹൈക്കോടതിയില്‍ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഇതില്‍ ഗവര്‍ണര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്‌തു.ഒരുമാസത്തിനകം സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നല്‍കണമെന്നും അല്ലെങ്കില്‍ ഗവണര്‍ക്ക് കമ്മിറ്റി രൂപീകരിക്കാമെന്നുമായിരുന്നു വിധി. എന്നാല്‍ ഈ വിധി ചീഫ് ജസ്‌റ്റിസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് സ്‌റ്റേ ചെയ്‌തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.ഈ പശ്‌ചാത്തലത്തിലാണ് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി ഗവണര്‍ ദീര്‍ഘിപ്പിച്ചത്. ഇന്നുമുതല്‍ മൂന്നുമാസം കൂടി സെര്‍ച്ച് കമ്മിറ്റിക്ക് കാലാവധിയുണ്ടായിരിക്കും. ഇതിനിടെ സെര്‍ച്ച് കമ്മിറ്റിയിലെ അംഗസംഖ്യ വര്‍ധിപ്പിച്ചും ഗവണറെ ചാന്‍സലര്‍ സ്‌ഥാനത്തുനിന്നും നീക്കുന്നതിനുമായി നിയമസഭ ബില്ലുകള്‍ പാസാക്കിയെങ്കിലും രണ്ടിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha