ആഘോഷിച്ച് ജോളി... കൂടത്തായി 4 മൃതദേഹങ്ങളില്‍ രണ്ടാം പരിശോധനയിലും വിഷസാന്നിധ്യമില്ലെന്ന് കണ്ടെത്തിയതോടെ ജോളി ത്രില്ലില്‍; പുറത്തിറങ്ങാനുള്ള വഴി തെളിയുന്നുവെന്ന് ഉപദേശിച്ച് വക്കീല്‍; ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി. സൈമണ്‍

കേരളത്തെ നടുക്കിയ കൊലപാതകമാണ് കൂടത്തായിലേത്. എന്നാല്‍ തെളിവുകളുടെ കുറവ് കാരണം ജോളി രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ട്. കൂടത്തായി കൊലപാതക പരമ്പരയില്‍ കൊലപ്പെട്ട ആറു പേരില്‍ നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധന ഫലം.
2020 ല്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തല്‍ ഉണ്ടായിരുന്നു. കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്.
റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സയനൈഡ് ഉള്ളില്‍ ചെന്നതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.
മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 2020 ജനുവരിയില്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മൃതദേഹ സാംപിളില്‍ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് മറ്റു 4 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണ് ഫൊറന്‍സിക് പരിശോധനയില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളി ജോസഫാണ് എന്നതിനു സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. 4 പേരുടെയും മരണലക്ഷണങ്ങള്‍ വിശകലനം ചെയ്ത മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണ്.
2002 മുതല്‍ 2016 മുതലുള്ള കാലയളവിലാണ് 6 കൊലപാതകങ്ങള്‍ നടക്കുന്നത്. കല്ലറകള്‍ തുറന്ന് മൃതദേഹാവിഷ്ടങ്ങള്‍ ശേഖരിച്ചത് 2019 ഒക്ടോബറില്‍. ഈ കാലതാമസമാണു സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം നടന്ന മരണം സിലിയുടേത് ആയിരുന്നു. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. കൂടിയ അളവില്‍ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്താന്‍ ഇതു രണ്ടും സഹായകരമായെന്നാണു നിഗമനം.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നായിരുന്നു ഫൊറന്‍സിക് പരിശോധനാ ഫലം. സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളില്‍നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമണ്‍ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സൈമണ്‍ പറഞ്ഞു.
കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാംപിളുകളിലാണ് സയനൈഡിന്റെ അംശമില്ലെന്ന് വ്യക്തമായത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha