Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞിന്റെ കൈപിടിച്ച്... പ്രസവിച്ചത് അവനാണെങ്കിലും രേഖകളില്‍ കുട്ടിയുടെ അച്ഛന്‍ സഹദും അമ്മ ഞാനുമായിരിക്കണം; നിറ കണ്ണുകളോടെ സിയ; സാങ്കേതികക്കുരുക്കുകളെല്ലാം തീര്‍ത്തുതരണം; എന്തു ചെയ്യണമെന്നറിയാതെ ആശുപത്രി സൂപ്രണ്ട്; കൂടെ നിന്നവര്‍ക്കൊക്കെയും നന്ദി

09 FEBRUARY 2023 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ നടന്നത്. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താന്‍ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പിതാവായിരിക്കുകയാണ് സഹദ്.

എന്റെ ഭര്‍ത്താവ് പ്രസവിച്ചു, കുഞ്ഞ് സുഖമായിരിക്കുന്നു. കഥയറിയാതെ സിയ നീട്ടിയ മധുരം വാങ്ങിയവരെല്ലാം അതു കേട്ട് അമ്പരന്നു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അവിടെയുള്ള കൂട്ടിരിപ്പുകാര്‍ക്കുമെല്ലാം അവള്‍ മിഠായികള്‍ വിതരണം ചെയ്തു.

 



ഒടുവില്‍ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീകുമാറിനും മധുരം നല്‍കി. പിന്നാലെ കൂപ്പുകൈയുമായി അവള്‍ അപേക്ഷിച്ചു,
സര്‍ പ്രസവിച്ചത് അവനാണെങ്കിലും രേഖകളില്‍ കുട്ടിയുടെ അച്ഛന്‍ സഹദും അമ്മ ഞാനുമായിരിക്കണം. സാങ്കേതികക്കുരുക്കുകളെല്ലാം തീര്‍ത്തുതരണം. ഈ ലോകത്തിനുമുമ്പില്‍ അവളുടെ അച്ഛനും അമ്മയുമായി ഞങ്ങള്‍ക്ക് ജീവിക്കണം...



കണ്ണീരോടെയുള്ള അവളുടെ വാക്കുകള്‍ക്ക് ഇത്രയും ആയില്ലേ, അതൊക്കെ വഴിയെ നടന്നുകൊള്ളുമെന്ന് സൂപ്രണ്ടിന്റെ ആശ്വാസവചനം. മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ പതിവുപോലൊരു പ്രസവമായിരുന്നു സഹദിന്റേയും. കുഞ്ഞിന് സാധാരണഗതിയിലുള്ള തൂക്കമുണ്ട്, 2.9ഗ്രാം.

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുപിറന്ന സന്തോഷം സിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് ഇങ്ങനെയാണ്.

'കാലങ്ങളുടെ കാത്തിരിപ്പില്‍ ഇന്ന് (08/02/2023) ബുധനാഴ്ച രാവിലെ 09:37 ന് 2.920kg തൂക്കത്താല്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ ഉച്ചത്തില്‍ കരയുന്ന ശബ്ദത്താല്‍ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളില്‍ വെളിച്ചം അനുഭവിക്കാനും തുടങ്ങി.. സന്തോഷങ്ങള്‍ കണ്ണുനീരിലാറാടി. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ സുരക്ഷിതമാണിന്ന് മാലാഖമാരുടെ കൈകളില്‍. പ്രാര്‍ത്ഥനയാല്‍ കൂടെ പിടിച്ച നിരവധി മനുഷ്യര്‍ അതിന്റെ ഫലമായിരിക്കാം. കൂടെ നിന്നവര്‍കൊക്കയും വാക്കുകളാല്‍ എഴുതാന്‍ പറ്റാത്തത്രയും നന്ദിയും കടപ്പാടും.' ബുധനാഴ്ചയാണ് ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹദനും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിരല്‍ പിടിച്ചുള്ള ചിത്രവും സിയ പങ്കുവെച്ചു.



കോഴിക്കോട് മെഡിക്കല്‍ കോളജ് ഐഎംസിഎച്ച് വിഭാഗത്തിലെ ആരോഗ്യപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്ന് സിയ പ്രതികരിച്ചു. കുഞ്ഞിനായുള്ള പേര് കണ്ടുവച്ചിട്ടുണ്ടെന്നും പിന്നീട് അറിയിക്കുമെന്നും സിയ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് തന്റെയും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സഹദിന്റെയും പേര് നല്‍കണമെന്നും സിയ അധികൃതരോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ട്രാന്‍സ്‌മെന്‍ പ്രഗ്‌നന്‍സിയിലൂടെ കുഞ്ഞ് ജനിക്കുന്നത്. സഹദ് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു. പിന്നീടാണ് ദമ്പതികള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.

അതേസമയം ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും എല്ലാ ആശംസകളും നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. എല്ലാ നന്മകളും നേര്‍ന്നു. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.



കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നുനാല് ദിവസത്തിനകം ആശുപത്രി വിടാവുന്നതാണ്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (23 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (27 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (51 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends