Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുത്ത് കൊള്ളാതെ നോക്കണം... പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്; വാലന്റൈന്‍സ് ഡേയല്ലേ വാ പടത്തിന് പോകാമെന്ന് ഫ്‌ളിപ്കാര്‍ട്ട്; തനിക്ക് വേണമെന്ന് കാമുകി; കണ്‍ഫ്യൂഷനിലായി ജനങ്ങള്‍; എന്തായാലും കുത്തുറപ്പ്

09 FEBRUARY 2023 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

ഇത്തവണത്തെ വാലന്റൈന്‍സ് ഡേ പൊളിക്കും. കുത്ത് കിട്ടിയവര്‍ എത്രയെന്ന് പിന്നീടറിയാം. അത് കാമുകിയില്‍ നിന്നുമാകാം കാമധേനുവില്‍ നിന്നുമാകാം.

പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ തകര്‍ത്തത്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന. പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്. വലിയ വിവാദമാണ് ഇതിലൂടെ ഉണ്ടായത്.

അതിന് പിന്നാലെ ഫ്‌ളിപ്കാര്‍ട് ഓഫറും വന്നു. വാലന്റൈന്‍സ് ഡേയൊക്കെ അല്ലേ, എന്താ പ്ലാന്‍ ഒരു പ്ലാനും ചെയ്തിട്ടില്ലാത്തവര്‍ക്കായി ഒരു ചെറിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ഫ്‌ലിപ്പ്കാര്‍ട്ട്. സൗജന്യ സിനിമ ടിക്കറ്റാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ഓഫര്‍. പക്ഷേ ടിക്കറ്റ് വേണമെങ്കില്‍ 800 രൂപയുടെ പര്‍ച്ചേസുകള്‍ നടത്തണം. ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയ്ക്കുള്ള ടിക്കറ്റാണ് ഫ്‌ലിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത്.

ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് സൗജന്യ ടിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ വ്യക്തിഗത പരിചരണം, സൗന്ദര്യ സംരക്ഷണം, അല്ലെങ്കില്‍ 800 രൂപ വിലയുള്ള ചോക്ലേറ്റുകള്‍ എന്നിവയില്‍ ഏതെങ്കിലും വാങ്ങേണ്ടിവരും. സൗജന്യ ടിക്കറ്റിന് യോഗ്യത നേടുന്നതിനായി ഉപയോക്താക്കള്‍ 800 രൂപ ചെലവഴിക്കേണ്ടിവരുമെന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്.

സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള എല്ലാ ഷോകള്‍ക്കും വെള്ളി മുതല്‍ ഞായര്‍ വരെയുള്ള പ്രഭാത ഷോകള്‍ക്കുമുള്ള ടിക്കറ്റ് ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്കാണ് ഓഫര്‍. കൂടാതെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം. ഓഫര്‍ പേജ് ഇതിനകം ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലൈവായിട്ടുണ്ട്. ഫെബ്രുവരി 14 ന് രാത്രി 11:59 ന് ഓഫര് അവസാനിക്കുമെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് ഏപ്രില്‍ 30 വരെ കൂപ്പണ്‍ ഉപയോഗിക്കാനാകും.

ഓഫര്‍ ലഭിക്കാനായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ മുകളില്‍ പറഞ്ഞ ഓര്‍ഡറുകള്‍ ആദ്യം നല്‍കുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ഇനങ്ങള്‍ തിരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കുക. അതിനുശേഷം, ഇമെയിലായോ ടെക്സ്റ്റ് സന്ദേശമായോ നിങ്ങള്‍ക്ക് ഒരു ഡെലിവറി വൗച്ചര്‍ ലഭിക്കും. വൗച്ചര്‍ ആക്സസ് ചെയ്യാന്‍, കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്ത് വെബ്സൈറ്റിലേക്ക് പോകുക. വെബ്സൈറ്റില്‍ എത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ പോലുള്ള ചില സ്വകാര്യ വിവരങ്ങള്‍ നല്‍കണം.

തുടര്‍ന്ന്, നിങ്ങള്‍ക്ക് ലഭിച്ച വൗച്ചര്‍ കോഡ് നല്‍കി 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക. 24 മണിക്കൂറിനുള്ളില്‍, നിങ്ങള്‍ക്ക് ഇമെയില്‍ അല്ലെങ്കില്‍ ടെക്സ്റ്റ് സന്ദേശം വഴി ഒടിപി ലഭിക്കും. ഒടിപി നല്‍കി അഭ്യര്‍ത്ഥന നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.കൂടാതെ രണ്ട് സിനിമകള്‍, തിയേറ്ററിന്റെ പേര്, പ്രദര്‍ശന തീയതിയും സമയവും എന്നിവയും തിരഞ്ഞെടുക്കണം. പ്രദര്‍ശന തീയതി ആവശ്യപ്പെട്ട തീയതിയില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ ആയിരിക്കണം എന്നത് ഓര്‍ക്കുക. നിങ്ങളുടെ സിനിമാ ടിക്കറ്റുകള്‍ ഷോ ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ലഭിക്കും.

അതേ സമയം പശുവും താരമായി. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നിമിത്തം വേദിക് സംസ്‌കാരം അന്യം നിന്ന് പോകുന്ന നിലയിലാണ്.

നമ്മുടെ പാരമ്പര്യ സംസ്‌കാരങ്ങളെ മറന്നുപോവുന്ന തലത്തിലാണ് പാശ്ചാത്യ സംസ്‌കാരം വളര്‍ന്നു വരുന്നത്. പശുവിനെ ആലിംഗനം ചെയ്യുന്നത് മാനസിക അഭിവൃദ്ധി നല്‍കും. എല്ലാ പശുപ്രേമികളും ഫെബ്രുവരി 14 കൗ ഹഗ്ഗ് ഡേ ആയി ആചരിക്കണം. പോസിറ്റീവ് എനര്‍ജി നല്‍കി ജീവിതം സന്തോഷകരമാക്കുന്ന പശുവിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാകട്ടെ ഫെബ്രുവരി 14എന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു. എന്തായാലും ഫെബ്രുവരി 14 വരെ കാത്തിരിക്കാം. കുത്ത് കൊണ്ടാല്‍ കമ്പനി ഉത്തരവാദിയല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (23 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (27 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (51 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (12 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (12 hours ago)

Malayali Vartha Recommends