കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു...

കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 24 വയസ്സുള്ള യുവതി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടില്‍ ജോഷിയുടെയും ഷിദയുടെയും ഏകമകള്‍ ഐശ്വര്യയാണ് മരിച്ചത്. എം.എസ്സി. പഠനം പൂര്‍ത്തിയാക്കിയിരുന്നു.
കാലില്‍ മുറിവ് പറ്റിയതിനെത്തുടര്‍ന്ന് പഴുപ്പ് പടരുകയും തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂരിലെ ക്ലിനിക്കില്‍ ഹോമിയോ ചികിത്സ തേടുകയും ചെയ്തിരുന്നതായി മണലൂര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച പനി രൂക്ഷമായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ജീവന്‍ നഷ്ടമായി.
അന്തിക്കാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മണലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതര്‍.
https://www.facebook.com/Malayalivartha
























