പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം...

പരിസ്ഥിതിക്കൊപ്പം വിശ്വാസികളുടെ വികാരവും മാനിക്കണമെന്ന് ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം.
പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. ശോഭീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച്.
വനത്തില്‍ കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളുണ്ട്. പരിസ്ഥിതിയെ പരിഗണിക്കുന്നതിനൊപ്പം വിശ്വാസികളുടെ വികാരവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹര്‍ജിക്കാരന് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ശബരിമല വിഷയം കൈകാര്യം ചെയ്യാനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ചും ഉന്നതാധികാര സമിതിയുമുണ്ട്. അവര്‍ ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും നിലപാടെടുത്ത് സുപ്ീംകോടതി.
ശബരിമല, പമ്പ, നിലയ്ക്കല്‍ മേഖലകളിലെ വനഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുവെന്നാരോപിച്ചാണ് 2018ല്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. വനഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
എന്നാല്‍, മഹാപ്രളയത്തിലെ നാശനഷ്ടങ്ങള്‍ കാരണം അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























