കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം...

കിടപ്പുരോഗിയായ വയോധികന് പ്ലാസ്റ്റിക് കട്ടിലില്‍ തീ പടര്‍ന്ന് ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്തുവീട്ടില്‍ തങ്കപ്പ(74)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ ഷേര്‍ലി ഒരുവര്‍ഷം മുമ്പ് മരിച്ചു. മകള്‍ താമസിക്കുന്ന വീട്ടില്‍നിന്ന് എല്ലാ ദിവസവും ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ചായ കൊടുക്കാനായി മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞനിലയില്‍ മൃതദേഹം കണ്ടത്.
സ്ഥിരമായി മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുകുതിരിയില്‍നിന്നു തീ പകര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കട്ടിലും അടുത്തുകിടന്ന ടീപ്പോയും പൂര്‍ണമായി കത്തിനശിച്ചു. ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























