കച്ചവടത്തിനെത്തിയ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ഗുണ്ട ഹോട്ടൽ സെക്യൂരിറ്റിയായി ജോലി നോക്കുന്നതിനിടെ പിടിയിൽ...

പള്ളിപ്പരിസരത്ത് കച്ചവടത്തിനെത്തിയ കടയിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. കായംകുളം മുനിസിപ്പൽ എട്ടാം വാർഡിൽ വാണിയൻറയ്യത്തുവീട്ടിൽ മുഹമ്മദ് മുനീറിനെ (22) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം ജില്ലയിൽ വെട്ടുതുറ ചാന്നാങ്കരയിൽ ജ്യോതിഷ് ഭവനിൽ ജ്യോതിഷിനെയാണ് (26) അർത്തുങ്കൽ പൊലീസ് പിടികൂടിയത്.
അർത്തുങ്കൽ ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് പള്ളിപ്പരിസരത്ത് കച്ചവടത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
കൊല്ലം ജില്ലയിലെ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ട നിയമപ്രകാരം ആറ്മാസത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു. ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















