പ്ലൈവുഡ് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയില്‍ വീണ് ജീവനക്കാരിയുടെ മകൾക്ക് ദാരുണാന്ത്യം....

പ്ലൈവുഡ് കമ്പനി ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയുടെ നാലുവയസുകാരിയായ മകൾ മാലിന്യക്കുഴിയില്‍ വീണ് മരിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം. കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്.
രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി. അമ്മ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയില്‍ കുട്ടി വീഴുകയും മരണപ്പെടുകയുമായിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധികവും അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
രാവിലെ ഏഴുമണി മുതല്‍ തന്നെ ഇവര്‍ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും തിരികെ പോകുകയും ചെയ്യും. ഇവര്‍ക്കൊപ്പം തന്നെ കുട്ടികളുമുണ്ടാകും. തൊഴിലാളികളുടെ കുട്ടികള്‍ക്കായി സ്‌കൂളോ അംഗന്‍വാടി സൗകര്യമോ ഇല്ല.
അതിനാല്‍ തന്നെ കുട്ടികളെയും കൊണ്ടാണ് മാതാപിതാക്കള്‍ ജോലിക്കെത്തുന്നത്. ജോലിക്കിടെ അമ്മമാര്‍ക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയാറില്ല, ഇവിടെയും കുട്ടി കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയുടെ സമീപത്തേക്ക് അറിയാതെ പോകുകയും അതിനുള്ളിലേക്ക് വീണു പോകുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















