നിയമസഭയില്‍ ഇന്നും ബഹളം; മുഖ്യമന്ത്രിക്കെതിരെ ബാനറുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേയും പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം. മുഖ്യമന്ത്രി, മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരേ പ്രതിപക്ഷം രംഗത്ത് വന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായി നാലാം ദിവസവും നിയമസഭാസമ്മേളനം ബഹളമയമായി.
കഴിഞ്ഞ ദിവസം വരെ ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ ബാബുവിനെതിരേ ശബ്ദമുയര്‍ത്തിയ പ്രതിപക്ഷം ഇന്ന് പക്ഷേ മുഖ്യമന്ത്രിക്കെതിരേയാണ് തിരിഞ്ഞത്. മുഖ്യമന്ത്രി അഞ്ചുകോടി കൈപ്പറ്റിയെന്ന് ഇന്നലെ സോളാര്‍കേസ് പ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഇന്നലെ വരെ കെ ബാബുവിനെതിരേ ബാനറും പഌാര്‍ഡുമേന്തി എത്തിയിരുന്ന പ്രതിപക്ഷം ഇന്ന് അതെല്ലാം മുഖ്യമന്ത്രിക്കെതിരേ ആക്കി. മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെടുന്ന പഌാര്‍ഡുമായിട്ടാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തര വേളയില്‍ ബഹളം വെച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് മയപ്പെട്ടു. ഇന്നലെ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha