Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എല്ലാംകൊണ്ടും ജീവിക്കാൻ നല്ല ഉഗ്രൻ സ്ഥലമാണ് കേരളം. പെട്രോളിന് നികുതി വർദ്ധിപ്പിച്ചില്ലേ? വെള്ളക്കരം കട്ടിക്ക് കൂട്ടിയില്ലേ? കറന്റ് ബില്ല് ഷോക്കടിപ്പിക്കുന്നതല്ലേ? അടച്ചിട്ട വീടിനുപോലും നികുതി ചുമത്തുന്നില്ലേ? എന്തിനേറെ പറയുന്നു, സംസ്ഥാനത്തിന് മികച്ച കടബാധ്യത ഇല്ലേ? എന്നിട്ടും കേരളം ജീവിക്കാൻ കൊള്ളാത്ത സ്ഥലമെന്ന് പലരും പ്രചരിപ്പിക്കുന്നു. ഇത് ഒട്ടും ശരിയല്ലെന്ന്

15 FEBRUARY 2023 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

എല്ലാംകൊണ്ടും ജീവിക്കാൻ നല്ല ഉഗ്രൻ സ്ഥലമാണ് കേരളം. പെട്രോളിന് നികുതി വർദ്ധിപ്പിച്ചില്ലേ? വെള്ളക്കരം  കട്ടിക്ക് കൂട്ടിയില്ലേ? കറന്റ് ബില്ല് ഷോക്കടിപ്പിക്കുന്നതല്ലേ? അടച്ചിട്ട വീടിനുപോലും നികുതി ചുമത്തുന്നില്ലേ? എന്തിനേറെ പറയുന്നു, സംസ്ഥാനത്തിന് മികച്ച കടബാധ്യത ഇല്ലേ? എന്നിട്ടും കേരളം ജീവിക്കാൻ കൊള്ളാത്ത സ്ഥലമെന്ന് പലരും പ്രചരിപ്പിക്കുന്നു. ഇത്  ഒട്ടും ശരിയല്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

 കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും യുവാക്കൾ ഈ വ്യാജപ്രചരണം തിരിച്ചറിയണമെന്നും  മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ  കേരളത്തിലെ യുവാക്കൾ ധാരാളമായി വിദേശത്തേക്കൊഴുകുന്നു. ഇക്കാര്യം മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്.  

 

പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ്  ഇവിടുന്ന് വിദ്യാർഥികൾ  പുറത്ത്പോകുന്നതിന് കാരണം എന്നും മുഖ്യൻ സമ്മതിക്കുന്നു. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത് എന്ന്!!. പക്ഷേ, ഫിൻലാൻഡ് സന്ദർശനം കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞത് കൂടുതൽ യുവാക്കളെ വിദേശത്തേക്ക് അയക്കാൻ നടപടി എടുക്കുമെന്നോ മറ്റോ ആയിരുന്നു എന്നാണ് തോന്നുന്നത്.  ബജറ്റിലും വളരെ വിപുലമായി യുവാക്കളുടെ കാര്യം ചർച്ചക്കു വന്നിരുന്നു.

ഇവിടെ ആവശ്യത്തിന് കഴിവുള്ള യുവാക്കൾ ഇല്ലാത്തതുകൊണ്ട് പല ജോലി ഒഴിവുകളും നികത്താനാവുന്നില്ല എന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞത്. അതുകൊണ്ട് കൂടുതൽ നഴ്സിംഗ് കോളജുകൾ ആരംഭിക്കും എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നു യുവാക്കൾ വിദേശത്തേക്കൊഴുകുന്നത്, കേരളം ജീവിക്കാൻ കൊള്ളില്ലെന്ന പ്രചാരത്തെ തുടർന്നാണ് എന്ന്. ഇത് സർക്കാർ കാണാതെ പോകുന്നില്ല,എന്നും യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും ഉപദേശിക്കുകയാണ് മുഖ്യമന്ത്രി .

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കും എന്നാണ് പറയുന്നത്. പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും എന്നും കേൾക്കുന്നു.

പട്ടികയൊക്കെ ആയി വരുമ്പോഴേക്ക് സർ്കകാരിന്റെ കാലാവധി തീരുമായിരിക്കും എന്നാണ് ജനസംസാരം. മുഖ്യമന്ത്രി മേൽപ്പറഞ്ഞ സംഭവം ഇല്ലേ? അതു പഠിക്കാനായി മാത്തം വീണ്ടുമൊരു കമ്മിഷനെ ഒക്കെ ഏൽപ്പിച്ചിട്ടുമുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി  കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.

ബിന്ദു  പറഞ്ഞിരുന്നു.  വേറെയുമുണ്ട് നല്ല നടക്കാത്ത വാഗ്ദാനങ്ങൾ. വിദേശ രാജ്യങ്ങളിൽ നിന്നും,മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ വേണ്ടി, കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി  മാറ്റാൻ ശ്രമിക്കും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽ കരിക്കുലം പരിഷ്കരണവും നടപ്പാക്കും.

കോളേജുകളിൽ പരീക്ഷ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്വെയര്‍  കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതിലൊക്കെ തുടര്‍ നടപടി സ്വീകരിക്കുമെന്നൊക്കെയാണ് പറയുന്നത്.യുവാക്കളുടെ വിദേശത്തേക്കുള്ള പോക്ക് തടയാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ഏൽപ്പിക്കുന്നതിനു പകരം, പണിയെടുക്കാതെ കാശ് വാങ്ങുന്ന യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ ഏൽപ്പിച്ചാൽ പോരെ, അങ്ങനെ എങ്കിലും പണിയെടുക്കട്ടെ എന്നാണ് യുവാക്കൾ പറയുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 minute ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (10 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (14 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (17 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (24 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (26 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (33 minutes ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (5 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (6 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

Malayali Vartha Recommends