Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആവേശം കുറച്ച് കൂടിപ്പോയി... നേതാക്കൾക്ക് മുട്ടിടിച്ചു! CPMന്റെ കണ്ണിലെ കരട്.... SP ചൈത്ര തെരേസ ജോൺ... കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഐപിഎസ്സുകാരി

15 FEBRUARY 2023 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

പ്രതിപക്ഷത്താകുമ്പോൾ ഇടതുവലത് പാർട്ടികൾ ചടങ്ങ് പോലെ മറക്കാതെ നടത്തുന്ന ഒന്നാണ് സമരങ്ങൾ. അത് അക്രമാസക്തമാകുന്നതും പോലീസ് ലാത്തി വീശുന്നതും നമുക്കറിയാവുന്നതാണ്. എന്നിരുന്നാലും ഒട്ടുമിക്ക സമരങ്ങളും ഏകദേശം ഒത്തുകളിയാണെന്നുള്ള സത്യാവസ്ഥയും ഏവർക്കും അറിയാവുന്നതാണ്. അപ്പോഴാണ് പാർട്ടിയേയും നേതാക്കളേയും ഞെട്ടിച്ച് കൊണ്ട് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ രം​ഗത്ത് എത്തിയത്.

അക്ഷരാർത്ഥത്തിൽ പേടിച്ചരണ്ട് ഒറ്റ രാത്രി കൊണ്ട് ഇനി സമരം പോലും വേണ്ടെന്നുവരെ ചില നേതാക്കൾ മനസ്സിൽ കരുതിയെന്നാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. അത്തരം ഒരു മുട്ടൻ പണിയാണ് അവർക്ക് കൊടുത്തത്. ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകരാണ് ഈ അമളിയിൽ ചെന്നു ചാടിയത്.

പൊതുമുതൽ നശിപ്പിച്ചുള്ള അക്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയ പാർട്ടികൾ ആയതുകൊണ്ട് പോലീസിനും തട്ടിക്കയറാൻ മുട്ടിടിക്കുമായിരുന്നു. എന്നാൽ ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ വലിയ വില നൽകേണ്ടിവന്നിരിക്കുകയാണ്. കഴിഞ്ഞദിവസം കളക്‌ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശം ആലപ്പുഴയിലെ കോൺഗ്രസിനാകെത്തന്നെ തലവേദനയായി മാറി.

പെൺകുട്ടികളടക്കം പങ്കെടുത്ത യൂത്ത് കോൺഗ്രസിന്റെ ശക്തമായ സമരമായിരുന്നു കഴിഞ്ഞ ദിവസത്തെ കളക്‌ടറേ‌റ്റ് മാർച്ച്. പൊലീസ് ബാരിക്കേഡ് നിരത്തി വടം കെട്ടി എപ്പോഴത്തേയും പോലെ പ്രവർത്തകരെ തടഞ്ഞു. എന്നാൽ സമരാവേശം മൂത്തപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ നിരത്തിയ അഞ്ച് ബാരിക്കേഡുകളും ഒരു വടവും തകർത്തു.

അക്രമാസക്തരായ കോൺ​ഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത സൗത്ത് സ്‌റ്റേഷൻ പൊലീസ്, പിന്നീട് ഇവരെ ഗതാഗതം തടസപ്പെടുത്തി എന്ന കുറ്റം മാത്രം ചുമത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ഈ വിഷയം അറിഞ്ഞ് ജില്ലയിലെ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടറെ വിളിച്ച് അറസ്‌റ്റിലായവരെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ടു, കൂടാതെ ബാരിക്കേഡ് തകർത്തവരിൽ നിന്നും നന്നാക്കാൻ 65,000 രൂപയും വടത്തിന് 5000 രൂപയും ഈടാക്കണമെന്നും ഉത്തരവിട്ടു. അപ്പോഴാണ് കളി കാര്യമായത്.

ഇതോടെ പൊലീസ് പ്രവർത്തകർ തകർത്ത ബാരിക്കേഡുമായി ഡിസിസി ഓഫീസിന് മുന്നിലെത്തി. ബാരിക്കേഡ് നന്നാക്കിത്തന്നില്ലെങ്കിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. പൊലീസിന്റെ അറിയിപ്പ് കേട്ടതോടെ സ്ഥലത്തെ പ്രമുഖരടക്കം ഓടിയെത്തുകയായിരുന്നു.

എ. എ. ഷുക്കൂറടക്കം കെപിസിസി നേതാക്കൾ വരെ നിമിഷങ്ങൾക്കുള്ളിൽ ഓഫീസിലെത്തി ബാരിക്കേഡ് നന്നാക്കി തരാമെന്ന് പൊലീസിന് വാക്ക് നൽകി തല്‍ക്കാലം തടിയൂരിയിരിക്കുകയാണ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പുതിയ വടം രാത്രിക്ക് രാത്രി തന്നെ നല്ല കുട്ടികളെ പോലെ വാങ്ങിക്കൊടുത്തു എന്നാണ് അറിയാൻ കഴിയുന്നത്. ബാരിക്കേഡ് നന്നാക്കാനുള്ള പണിക്കാ‌ർ ഇന്ന് ഡിസിസി ഓഫീസിലെത്തും എന്നും ഉറപ്പ് നൽകിയാണ് പോലീസ് പിരിഞ്ഞ് പോയത്. ഇവർ ഇന്നുതന്നെ പണിതുടങ്ങിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.

ഇന്ധന വിലവര്‍ധനക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം. ജലപീരങ്കിയെ പോലും അവഗണിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്ത് നില്‍പ്പാണ് കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ നടത്തിയത്. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് സമരക്കാകരുടെ പതിവ് സമര രീതി.

പക്ഷെ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസുകാര് ഇന്നലെ ചെയ്തത് ബാരിക്കേഡുകള്‍ തന്നെ തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു. ആക്രമണത്തില്‍ പൊലീസിന്‍റെ അഞ്ച് ബാരിക്കേഡുകളാണ് തകര്‍ന്നത്. ഒപ്പം ഒരു വടവും നശിച്ചു. പിന്നാലെ എസ്പിയുടെ വിളി എത്തിയതോടെയാണ് ട്വിസ്റ്റ് നടന്നത്. എന്നാൽ ഇതിന് ശേഷം നേതാക്കൾ ചില അടക്കം പറച്ചിലും തുടങ്ങിയിട്ടുണ്ട്.

ബാരിക്കേഡിന് എസ് പി പറഞ്ഞത് പോലെ 65, 000 രൂപയൊന്നും വേണ്ടെന്നാണ് ഡിസിസി പറയുന്നത്. വെറും പതിനായിരം രൂപക്ക് ബാരിക്കേഡുകള്‍ നന്നാക്കാമെന്നാണ് ജോലിക്കാരുടെ ഉറപ്പ്. എന്തായാലും എത്ര രൂപ ചെലവായാലും ബാരിക്കേഡുകള്‍ നന്നാക്കി പൊലീസിനെ തിരികെ ഏല്‍പ്പിച്ച് കേസില്‍ നിന്ന് തടിയൂരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.

എന്നാൽ ഈ സംഭവത്തിന് ശേഷമാണ് വിഷയത്തിൽ ഇടപെട്ട് എസ്പി ചൈത്ര തെരേസ ജോണ്‍ ആരാണ് എന്നതിനെ പറ്റി അന്വേഷിക്കുന്നത്. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷന് നേതൃത്വം നൽകിയത് പെൺപുലിയാണ് ഇവർ. ഏത് ഘോര വനത്തിലും കയറി ഏതുകൊലകൊമ്പനേയും പിടികൂടുന്ന തന്റേടിയായി പൊലീസ് ഓഫീസർ.

കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് എന്നൊരു ഉദ്യോ​ഗസ്ഥനുണ്ടായിരുന്നു. ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. 1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്‍റെ മകളാണ് തിരുവനന്തപുരം സി.പി.എം ഓഫിസില്‍ പോലും റെയ്ഡിന് കയറി മുഖ്യമന്ത്രിയെ വരെ വിറപ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി കൂടിയാണ്.

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് ചൈത്ര. 2016 ഐ.പി.എസ്. ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കാഡര്‍ ഉദ്യോഗസ്ഥ. വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്‍റെ തുടക്കം. പിന്നെ, തലശേരി എ.എസ്.പിയായി. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്.

പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല പ്രകടനം കാഴ്ചവച്ച യുവഉദ്യോഗസ്ഥ എന്ന ഖ്യാതിയും. പ്രത്യേകിച്ച് സിപിഎമ്മിന്റെ കണ്ണിലെ കരടും. പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയെന്ന് വാർത്ത പുറത്തുവന്നിരുന്നു.

സിപിഎം ഭരിക്കുമ്പോൾ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസിൽ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാൻ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാർ ഉണ്ടായിരുന്നതു കൊണ്ടാണ്.

ഈ സംഭവത്തിന്റെ പേരിൽ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബർ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈത്രക്ക് അനുകൂലമായി അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നടപടി മാറ്റി വയ്ക്കുകയായിരുന്നു. അങ്ങനെ താരമായ പൊലീസ് ഉദ്യോഗസ്ഥയാണ് ചൈത്ര. ആരോടും കോംപ്രമൈസ് ചെയ്യുന്ന പ്രകൃതക്കാരില്ല തെരേസ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 minute ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (6 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (10 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (14 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (17 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (24 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (26 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (33 minutes ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (5 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (6 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

Malayali Vartha Recommends