Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അഞ്ചു ദിവസം കൊണ്ട് പിണറായിയുടെ കഥ കഴിയുമോ? ശിവശങ്കരൻ എല്ലാം പറയും, ഇല്ലെങ്കിൽ ഇ.ഡി.പറയിക്കും

15 FEBRUARY 2023 07:31 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്

ശിവശങ്കർ ചില കാര്യങ്ങൾ ഇ ഡിയോട് പറയും.അതോടെ കേരള സർക്കാരിൻെറയും പിണറായി വിജയൻെറയും കാര്യത്തിൽ തീരുമാനമാകും. ശിവശങ്കർ വായ തുറന്നാൽ എന്തു സംഭവിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞതിൽ ഒരു പാട് അർത്ഥ തലങ്ങളുണ്ട്. അഞ്ചു ദിവസത്തെ ഇ.ഡി.കസ്റ്റഡിയിൽ ശിവശങ്കർ വെടി പൊട്ടിക്കുമോ എന്ന് കാക്കുകയാണ്
കേരളം.

നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ എം ശിവശങ്കറെ അറസ്റ്റു ചെയ്യുന്നത്. തന്‍റെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിനുളള കോഴ പണമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞതോടെയാണ് ശിവശങ്കറിന് വീണ്ടും ഏജൻസികൾ വളഞ്ഞത്. ലൈഫ് മിഷൻ കോഴക്കേസിൽ സിബിഐയും അന്വേഷണവും തുടരുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ്.

സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണം തന്‍റേതാണെന്നും ശിവശങ്കർ കേന്ദ്ര ഏജൻസികളോട് ഇതേവരെ സമ്മതിച്ചിട്ടില്ല. മറ്റു മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നാലാം തവണയും വിലങ്ങ് വീണത്. 2020 ഒക്ടോബ‍ർ 29നായിരുന്നു ശിവശങ്കറിന്‍റെ ആദ്യ അറസ്റ്റ്. കോടതി മുൻകൂ‍ർ ജാമ്യം തളളിയതോടെ സ്വർണക്കളളക്കടത്തിലെ കളളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റാണ് അറസ്റ്റ് ചെയ്തത്.

അതിനും മുന്നേ തന്നെ ലോക്കറിലെ പണലും സ്വർണവും എൻ ഐ എ കണ്ടെടുത്തിരുന്നു. ഇതെല്ലാം തന്‍റേതെന്ന നിലപാടിലായിരുന്നു അന്ന് സ്വപ്ന സുരേഷ്. എന്നാൽ പിടികൊടുക്കാതെ പുറത്തുനിന്നിട്ടും ശിവശങ്കർ തന്നെ സഹായിച്ചില്ലെന്ന് തിരിച്ചറിഞ്ഞാണ് സ്വപ്ന സുരേഷ്, അദ്ദേഹത്തെ ഉപേക്ഷിച്ചത്.

അറസ്റ്റിലായി 98 ദിവസത്തെ ജയിൽ വാസത്തിനിടെ 2020 നവംബ‍ർ 23ന് കസ്റ്റംസും ജയിലിൽ പോയി അറസ്റ്റുചെയ്തു. സ്വർണക്കളളക്കടത്തിലും ഡോളർ കളളക്കടത്തിലുമായി രണ്ടു കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തു. എല്ലാത്തിലും ജാമ്യം കിട്ടി 2022 ഫെബ്രുവരി മൂന്നിന് ജയിൽ മോചിതനായി. ഇതിനു പിന്നാലെ കേസിന്‍റെ പിന്നാമ്പുറങ്ങൾ വ്യക്തമാക്കി ശിവശങ്കറിന്‍റെ പുസ്തകം പുറത്തുവന്നു. തന്നെ തളളിപ്പറഞ്ഞെന്ന് ബോധ്യപ്പെട്ട സ്വപ്ന, ശിവശിങ്കറിനെതിരെ പരസ്യമായി രംഗത്തെത്തി.

ഇതോടെ ലൈഫ് മിഷൻ കേസിലും ശിവശങ്കറിനെതിരെ കുരുക്ക് മുറുകി. തന്‍റെ ലോക്കറിലെ ഒരുകോടി രൂപ ലൈഫ് മിഷനിലെ ശിവശങ്കറിന്‍റെ കോഴപ്പണമാണെന്നും എല്ലാത്തിനും ഇടനില നിന്നത് ശിവശങ്കറാണെന്നും സ്വപ്ന സുരേഷ്, ഇഡിക്ക് മുന്നിൽ സമ്മതിച്ചു. ഇതോടെ തെളിവ് ശേഖരണം ശക്തമായി. ചോദ്യം ചെയ്തപ്പോഴെല്ലാം ശിവശങ്കർ ആരോപണങ്ങൾ നിഷേധിച്ചു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അടക്കം മൊഴി നൽകിയതോടെ കുരുക്ക് മുറുകി.

ഇക്കഴിഞ്ഞ ജനുവരി 31 ന് വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കർ അക്കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവിൽ ഇക്കഴിഞ്ഞ 11നും 13നും തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ കോഴക്കോസിൽ സിബിഐ അന്വേഷണവും തുടരുന്നതിനാൽ ശിവശങ്കറിന് കേന്ദ്ര ഏജൻസികളുടെ ചോദ്യമുനയിൽ ഇനിയും നിൽക്കേണ്ടിവരും.

ഇത്രയും കാലം ഇ. ഡിക്ക് മുന്നിൽ ശിവശങ്കർ ഹാജരായിരുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ ശിവശങ്കർ താനൊരു രക്ത സാക്ഷിയാണെന്ന് വിശ്വസിക്കുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് ശിവശങ്കറിന് ഇഷ്ടം. കണ്ണൂരിലെ സി പി എം ക്രിമിനൽ ആകാശ് തില്ലങ്കേരിയുടെ അവസ്ഥയാണ് ശിവശങ്കറിനുള്ളത്. ഷുഹൈബ് വധം നടത്തിയത് പാർട്ടിയുടെ നിർദ്ദേശാനുസരണമാണെന്നാണ് തില്ലങ്കേരി ഫെയ്സ് ബുക്കിൽ കുറിച്ചത്. എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കാൻ ശിവശങ്കർ ഇഷ്ടപ്പെടുന്നു.

ഇതിൻെറ തുടക്കമായിരുന്നു ശിവശങ്കറിൻ്റെ ആത്മകഥ. തൻ്റെ ഇമേജ് നന്നാക്കുക മാത്രമാണ് ശിവശങ്കറിൻ്റെ ലക്ഷ്യം. താൻ ചെന്നു ചേർന്നിരിക്കുന്ന പ്രതിസന്ധിയിൽ തന്നെ സഹായിക്കാൻ മുഖ്യമന്ത്രിയോ പാർട്ടിയോ ഒപ്പമില്ലെന്ന് അദ്ദേഹത്തിനറിയാം. ഒരു കോടിയാണ് ശിവശങ്കർ കോഴ വാങ്ങിയതെന്നാണ് ഇ.ഡി.പറയുന്നത്. എന്നാൽ മൂന്നര
കോടിയുടെ കോഴ നടന്നതായി ഇ.ഡി പറയുന്നു. അപ്പോൾ ബാക്കി എവിടെയാണ് പോയത്? ഇതിലാണ് ശിവശങ്കറിന് മറുപടി പറയാനുള്ളത്.

നേരത്തെ കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് നോട്ടീസ് നൽകിയത്. തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.


യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുത്തു. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിഞ്ഞു .. ലൈഫ് മിഷനിലും സർക്കാർ, സി പി എം തലങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ ഇതിലും പ്രത്യക്ഷത്തിൽ ഇടപെട്ടത് ശിവശങ്കർ തന്നെയാണ്. മുഖ്യമന്ത്രിയെ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താനുള്ള സംഗതി കേന്ദ്ര ഏജൻസികളുടെ കൈയിൽ തെളിവുണ്ടോ എന്ന് വ്യക്തമല്ല.


പന്ത് ശിവശങ്കറിൻ്റെ കൈയിൽ തന്നെയാണുള്ളത്. മുഖ്യനെതിരെ തെളിവുകൾ ആരുടെ കൈയിൽ ഇല്ലെങ്കിലും ശിവശങ്കറിൻ്റെ കൈയിലുണ്ട്. ശിവശങ്കർ വിചാരിച്ചാൽ പിണറായി അകത്താകും. തൻ്റെ കൈയിൽ തെളിവുണ്ടെന്ന് മുൻ സെക്രട്ടറി പലരോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറെ പ്രകോപിപ്പിക്കാത്തത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കരുതിയാൽ തന്നെ ശിവശങ്കർ പറയുന്നതേ കേരളം വിശ്വസിക്കുകയുള്ളു.


ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തിയിട്ടുണ്ട്..

ലൈഫ്മിഷൻ കേസിൽ നിന്നും കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി.

മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്നും ഇ.ഡി.

മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു. എന്നാൽ അനധികൃത സമ്പാദ്യം ശിവശങ്കർ സ്വന്തമായി ഉണ്ടാക്കിയതാണോ? ഇതിലാണ് കേന്ദ്ര ഏജൻസികൾക്ക് സംശയം. ഇതിലെ സത്യം ശിവശങ്കർ പറഞ്ഞാൽ എല്ലാം കഴിയും.


ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്.


സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ പ്രാഥമികമായ പരിശോധനകൾ നടത്താനുള്ള സാധ്യത തള്ളാനാവില്ല..


സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം‍. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.


ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി ഐ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.


സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും പ്രതിയാകളാക്കിയിരുന്നു.. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ ജയിലിൽ ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്കും ഇഡിക്കും മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ് സ്വപ്ന പറയുന്നത്.


പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്. തുകയെ പറ്റി വ്യത്യസ്ത കണക്കുകൾ പറയുന്നുണ്ടെങ്കിലും കോടികളുണ്ടെന്ന കാര്യത്തിൽ സംശയമില്ല.


സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ്‌ ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.


ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ. അതു കൊണ്ടു തന്നെ സി പി എമ്മും സർക്കാരും സംശയനിഴലിൽ തന്നെയായിരിക്കും. കേന്ദ്ര സർക്കാർ വിചാരിച്ചാൽ മാത്രമേ പിണറായിക്ക് രക്ഷപ്രാപിക്കാൻ കഴിയൂ.

 

ഇ.ഡിയോട് നടന്നതെല്ലാം പറഞ്ഞില്ലെങ്കിൽ ശിവശങ്കർ ജീവിതാന്ത്യം വരെ അഴിക്കുള്ളിലാകും. തന്നെ സഹായിക്കാത്ത മുഖ്യമന്ത്രിയെ അദ്ദേഹം സഹായിക്കുമോ എന്നാണ് അറിയേണ്ടത്. പോലീസിന് മാത്രമല്ല മൂന്നാം മുറയുള്ളത്. ഇ.ഡിക്കു മുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 minutes ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (7 minutes ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (11 minutes ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (15 minutes ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (18 minutes ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (25 minutes ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (27 minutes ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (34 minutes ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (3 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (3 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (5 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (5 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (6 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

Malayali Vartha Recommends