പിണറായിക്ക് ചുറ്റും പോലീസിന് ഓടാൻ ആറുലക്ഷം മുടക്കി പുതിയ വഴി വെട്ടി! ഡിജിപി നിന്ന് വട്ടം കറങ്ങി

സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോടു ചേർന്നു പൊലീസിനു റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു. ഡിജിപിയുടെ ശുപാർശ അനുസരിച്ചാണ് നിർമാണം നടക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സമരക്കാർ സെക്രട്ടേറിയറ്റിനുള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കുന്നുണ്ട്. അതൊരു പതിവ് കാഴ്ചയാണ്.
നടപ്പാത ഇല്ലാത്തതിനാൽ പൊലീസിനു പലപ്പോഴും ഇതു തടയാൻ കഴിയുന്നില്ലെന്നായിരുന്നു ഡിജിപി സർക്കാരിനെ അറിയിച്ചത്. ഇതേ തുടർന്നാണ് സെക്രട്ടേറിയറ്റിനു ചുറ്റും നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന്റെ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്ന സമരക്കാരെ കണ്ടെത്തി പിടികൂടുന്നത് ബുദ്ധിമുട്ടാണ്.
വലിയ സമരങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഇത് പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമാണത്തിന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നടപ്പാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഉടൻ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. നടപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ, സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ അനായാസം പിടികൂടാമെന്നാണ് പ്രതീക്ഷ. ആറു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിർമാണമെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഇതുപോലെ എല്ലാത്തരത്തിലും വർധിപ്പിക്കുകയാണ്. ഇന്ധനവിലയിലെ സെസ് തീരുമാനത്തിനെതിരായ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി മുഖ്യമന്ത്രിക്ക് വൻ പൊലീസ് സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതൽ ഒരുക്കിയിട്ടുള്ളത്. വഴിയിൽ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടുള്ളത്.
നേരത്തേ, പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസ് ഗേറ്റിനു സമീപമെത്തിയതിനെ തുടർന്ന് 2020 നവംബറിൽ, ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കി..
https://www.facebook.com/Malayalivartha






















