ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി... ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു; ഗവര്‍ണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാള്‍ അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്

ഗവര്‍ണര്‍ക്കെതിരെ വധഭീഷണി മുഴക്കി സന്ദേശമയച്ച ആള്‍ പോലീസ് പിടിയില്‍. ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവര്‍ണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാള്‍ അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു വന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നിന്നാണ് ഇമെയില്‍ അയച്ചത് എന്ന് കണ്ടെത്തിയ സൈബര്‍ വിഭാഗം ലോക്കല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഷംസുദ്ദീനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























