കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ സ്ത്രീ അറസ്റ്റില്‍

വര്‍ക്കലയിലും പരിസരങ്ങളിലും കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ പെരുംകുളം അരശുംമൂട് പ്ലാവിള വീട്ടില്‍ ശ്രീജ (30)യെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ രോഗിയാണെന്ന് സ്വയം പരിചയപ്പെടുത്തി മുഖത്ത് സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് കൈയില്‍ ട്രിപ്പു സൂചിയും ഒട്ടിച്ച്, ചുണ്ടുകള്‍ സ്വയം കടിച്ചുമുറിച്ച് രക്തവും ഒലിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പിരിവ് നടത്തിയിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ സ്ത്രീ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. പ്രധാനമായും റെയില്‍വേ സ്‌റ്റേഷന്‍, ഓട്ടോസ്റ്റാന്‍ഡ്, ആള്‍ താമസം കൂടിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. വര്‍ക്കല സി.ഐ. ബി. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്. പ്രവീണ്‍, എ.എസ്.ഐ. വിജയകുമാര്‍, വനിതാ പോലീസുകാരായ ഷൈനമ്മ, ബിന്ദു, റീന എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha