Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തില്ലങ്കേരിയിലെ പിള്ളേർ വാ തുറന്നാൽ പാർട്ടി നിലംപൊത്തും..ആകാശ് തില്ലങ്കേരിയെ പോലീസ് ഉപയോഗിച്ചു പൂട്ടിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്...കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്...സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു...

28 FEBRUARY 2023 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

സി പി എം പാർട്ടിക്കെതിരെയും ..പല സഖാക്കളെതിരെയും വാ തുറന്നതിന് ആകാശ് തില്ലങ്കേരിയെ പിടിച്ചകത്തിട്ടിരിക്കുകയാണ്.. സ്വാഭാവികം,ആയും തില്ലങ്കേരി വാ തുറന്നാൽ ഇവിടെ പെടാൻ പോകുന്നത് പല പ്രമുഖരുമാണെന്നുള്ളത് നന്നായി അറിയാം അതുകൊണ്ട് തന്നെയാണ് തില്ലങ്കേരിയെ പിടിച്ചകത്തിട്ടിരിക്കുന്നതും..ഇതിനു പുറകിലുള്ള ബുദ്ധിയും ആരുടേതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു..ആകാശ് തില്ലങ്കേരിയെ പോലീസ് ഉപയോഗിച്ചു പൂട്ടിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. സിപി.എമ്മിനെതിരെ സോഷ്യല്‍മീഡിയയിലൂടെ പരസ്യവിമര്‍ശനം അഴിച്ചുവിട്ട ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഴക്കുന്ന് പോലീസ് തില്ലങ്കേരിയിലെ വഞ്ഞേരിയിലെ വീട്ടിലെത്തിയാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തത്.ഇതോടെ സിപിഎമ്മിനെതിരെ നീങ്ങിയ സൈബര്‍ സഖാക്കളില്‍ പ്രമുഖനാണ് നിയമകുരുക്കില്‍പ്പെടുന്നത്.

 

മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലാണ് ആകാശിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്.കഴിഞ്ഞ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്. കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. കണ്ണൂര്‍ ജില്ലാകലക്ടര്‍എസ്. ചന്ദ്രശേഖര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. ആകാശിന്റെ കൂട്ടുകാരന്‍ ജിജോ തില്ലങ്കേരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സിപിഎം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ ആകാശിനെതിരെ കേസെടുത്തത്.ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നത്. സിപിഎമ്മിന് തലവേദനയായി മാറിയ ആകാശ് തില്ലങ്കേരിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു.പരസ്പരം സോഷ്യല്‍മീഡിയയിലൂടെ പോരും വിഴുപ്പലക്കും മൂര്‍ച്ഛിച്ചതോടെയാണ് ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞു കൊണ്ടു സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. ആകാശ് തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമല്ലെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രസംഗിച്ചത്. ആകാശിനെപ്പോലുളള ക്രിമിനല്‍ സംഘവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രഖ്യാപിച്ചു.

 

ഇതേ തുടര്‍ന്നാണ് പാര്‍ട്ടി തളളിപറഞ്ഞ സൈബര്‍ സഖാവിനെ നിയമപരമായി നേരിടാന്‍ നീക്കം തുടങ്ങിയത്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി അര്‍ജുന്‍ ആയങ്കിക്കെതിരെയും കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത് കോടതി തളളിക്കളയുകയായിരുന്നു.കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്.ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (33 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends