വീരശൂര 'പരാക്രമി', പിണറായിയെ പുറംകാലുകൊണ്ട് തൊഴിച്ച് കെ സുധാകരൻ..പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ട് മടുത്തു..അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ, സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുകയാണ്..ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല..

ഏതായാലും വെല്ലുവിളിയൊക്കെ നടത്തിയതല്ലേ..ഇനി യുദ്ധം നേർക്ക് നേർ..ചുമ്മാ കോൺഗ്രെസ്സുകാർ ആരെയും അങ്ങോട്ട് പോയി ചൊറിയത്തില്ല..പക്ഷെ ചൊരിഞ്ഞത് പിന്നെ മാന്തിയിട്ടേ വിടു..അതുകൊണ്ട് ഇനിയങ്ങോട്ട് രണ്ടും കൽപ്പിച്ചാണ് നമ്മുടെ നേതാക്കൾ...എല്ലാവരെയും ഉള്പെടുത്തുന്നില്ല..പക്ഷെ നമ്മുടെ സുധാകരൻ ഇനിയങ്ങോട്ട് അങ്ങനെയാവും..കാരണം ഇന്നലെ ചോദിച്ച ചോദ്യത്തിനൊന്നും മറുപടിയൊന്നുമില്ലാതെ അവസാനം ഒരു വെളിച്ച ചിരിയും പാസ്സാക്കി..ഞൻ പുതിയ വിജയമായി പോയി..ഇല്ലെങ്കിൽ ഇവിടെ കത്തിച്ചേനെ...വേണേൽ സുധാകരനോട് ചോദിച്ചാൽ മതിയെന്നൊരു ഡയലോഗടിച്ച..അത് മാത്രമേ ഓര്മയുള്ളു..പിന്നെ അങ്ങോട്ട് സോഷ്യൽ മീഡിയയിലും ..വാർത്തകളിലും പഴയ വിജയൻ പുതിയ വിജയൻ എന്നുള്ള ചർച്ചയായിരുന്നു...എന്തിനു നമ്മുടെ സുധാകരനോട് നേരെ പോയി നമ്മുടെ മാധ്യമങ്ങൾ പഴയ വിജയനെ കുറിച്ച് ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി അതിലും രസകരം..
പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരന്‍ ചോദിച്ചു. കൂടാതെ പണ്ട് കുറെ തല്ലു കൊണ്ട കഥയും..ഏതായാലും പിണറായി പറഞ്ഞത് ശെരിയാണ്...പിണറായി വിജയനെ കുറിച്ച് ഒരുപക്ഷെ ഏറ്റവും കൂടുതൽ ഇന്നറിയാവുന്നതും..അതെല്ലാം ധൈര്യപൂർവം വിളിച്ചു പറയാനുള്ള തന്റേടവുമുള്ളത് ഒരാൾ ഇന്ന് സുധാകരൻ മാത്രമായിരിക്കും..അതുകൊണ്ട് ഒരാളുടെയും വിരട്ടലൊന്നും നടക്കില്ല...
കൂടാതെ ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍നിര തന്നെ നിയമസഭയിലുണ്ട്. അവര്‍ക്കിരിക്കാന്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടവുമുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അവിടെ ഉണ്ടായിരിക്കും. കൂടാതെ നിയമസഭാ ജീവനക്കാരുമുണ്ട്.
അതിനിയില്‍ പേഴ്‌സണല്‍ സ്റ്റാഫിന് പ്രത്യേകിച്ച് ഒരു പങ്കുമില്ല. നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു. ഇഡി ചോദ്യം ചെയ്താല്‍ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെനാള്‍ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന രവീന്ദ്രന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. പാതിരാത്രിക്കു നടത്തിയ ചാറ്റ് ഒരു മുഖ്യമന്ത്രിയുടെ വയോധികനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നുപോലും സംശയംതോന്നി.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയവയുടെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അസന്മാര്‍ഗികളുടെയും ഇരിപ്പിടമായി. നേരത്തെ മന്ത്രിമാരുടെ ഓഫീസുകള്‍ ഈ രീതിയിലേക്ക് കൂപ്പുകുത്തിയതിന്റെ ഞെട്ടലില്‍നിന്നു കേരളം കരകയറുംമുമ്പാണ് അടുത്ത ആഘാതമേറ്റതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.ഏതായലും ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നടന്ന ചരിത്രം പറയാനുള്ള പിണറായിടെ കഥയൊന്നും ഇവിടെ വേവില്ല...പിണറായിയെ പേടിയാണ്..ആർക്ക് ? സ്വന്തം പാർട്ടിയിലെ അണികൾക്ക്..പക്ഷെ പിണറായിക്ക് നേരെ തിരിച്ചാണ് ഒടുക്കത്തെ പേടിയാണ് ആരെ കറുത്ത തുണിയെ ...അതിലെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ.. ?? കാരണം അത് പേടിച്ചിട്ടാണല്ലോ പോകുന്ന വഴിയിലെല്ലാം അങ്ങയുടെ സുരക്ഷക്കായി പ്രജകളെയെല്ലാം തടഞ്ഞു നിർത്തുന്നത്..വല്ലാത്ത അവസ്ഥ തന്നെ...പക്ഷെ വീമ്പിളക്കുമ്പോൾ കുറച്ചൊക്കെ നോക്കിയും കണ്ടൊക്കെ പറയണ്ടേ മുഖ്യ ..ഇല്ലെങ്കിൽ ദേ ഇതുപോലെ വന്നു..നമ്മുടെ സുധാകരന് പണിയുണ്ടാക്കരുത്..മുഖ്യമന്ത്രിയുടെ സുരക്ഷയും പ്രതിപക്ഷത്തിന്റെ സമരവും നിയമസഭയിൽ എത്തിയതോടെ തമ്മിൽ വാക്കുകൾ കൊണ്ട് കോർത്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.
വാഹനവ്യൂഹവും സുരക്ഷയും തന്റെ ദൗർബല്യമല്ലെന്ന് വിശദീകരിക്കവേയാണ് മുഖ്യമന്ത്രി പഴയ വിജയന്റെ കാര്യം ഓർമ്മിപ്പിച്ചത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്ത് വന്നത്..താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാൾ ഇരുന്നാലും ഉണ്ടാകുന്ന കാര്യമായി മാത്രം കണ്ടാൽ മതി. അത് പ്രത്യേകമായി എന്റെയൊരു ദൗർബല്യമായി കാണേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞു മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കിൽ പണ്ടേ അതിന് മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആ മറുപടിയല്ല ഇപ്പോൾ ആവശ്യം. സാധാരണ നിലയിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നവരോട് പ്രതിഷേധമുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങൾ സർവസജ്ജമായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായിട്ട് നടന്നല്ലോയെന്നും പിണറായി പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്നു പറഞ്ഞ കാലത്തും ഞാൻ പുറത്തിറങ്ങിയിരുന്നു.
വിശിഷ്ട വ്യക്തികൾ, അതിവിശിഷ്ട വ്യക്തികൾ തുടങ്ങിയവർക്കൊക്കെ സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്.സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട അധികാരികൾ ഉൾക്കൊള്ളുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ ആറുമാസം കൂടുമ്പോഴും കമ്മിറ്റി യോഗം ചേർന്ന് അവലോകനവും പുനഃപരിശോധനയും നടത്തുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയാണ് നൽകി വരുന്നത്. ഇതേ സുരക്ഷ തന്നെയാണ് സംസ്ഥാന ഗവർണർക്കും വയനാട്ടിലെ എംപിയായ രാഹുൽഗാന്ധിക്കും ഒരുക്കിയിട്ടുള്ളത്. സെഡ് പ്ലസ് പ്രകാരമുള്ള സാധാരണ സുരക്ഷ മാത്രമേ മുഖ്യമന്ത്രിക്കും നൽകിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും പിണറായി വിജയൻ പറഞ്ഞത്..
അതിനിടയിലാണ് പഴയ വിജയന്റെ വീരകഥകൾ സുധാകരനോട് ചോദിക്കാൻ പറഞ്ഞത് ..ഏതായാലും അങ്ങയുടെ വീരകഥകൾ മുൻപും സുധാകരൻ പറഞ്ഞു കൊടുത്തതിന്റെ ചിരി ഇന്നും ജനങ്ങൾ മറന്നിട്ടില്ല..അതുകൊണ്ട് വെല്ലുവിളികൾ എല്ലാം നടത്തിക്കോ..നല്ലതാണ്, പക്ഷെ ആളും തരവുമൊക്കെ നോക്കി വേണം എന്ന് മാത്രം ഈ വേളയിൽ ഓർമിപ്പിക്കുന്നു..
https://www.facebook.com/Malayalivartha



























